ജാതിയെ സംഘ്പരിവാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: എ. വിജയരാഘവന്‍
കോഴിക്കോട്: ജാതിയെ സംഘ്പരിവാറിന്റെ രാഷ്ട്രീയമാക്കി മാറ്റുന്ന പദ്ധതിയാണ് രാജ്യത്തു നടപ്പാക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്‍. കോഴിക്കോട് ടൗണ്‍ഹാളില്‍ നമുക്ക് ജാതിയില്ലാ പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എന്‍.ജി.ഒ യൂനിയന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതും മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതും ഇതേ രീതിയാണെന്നും വിജരാഘവന്‍ പറഞ്ഞു.
കോര്‍പറേറ്റ് മാധ്യമങ്ങളും ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ്. മുതലാളിത്ത ജീര്‍ണതക്കെതിരായി ശക്തിപ്പെടുത്തിയ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ജാതിയത കൊണ്ടുവരുന്നത്. കോണ്‍ഗ്രസായിരുന്നു ആദ്യ കാലത്ത് ജാതി വോട്ടുകള്‍ കൊണ്ട് നേട്ടമുണ്ടാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു ശേഷം ജാതിയത് ശക്തിപ്രാപിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പി. അജയകുമാര്‍ അധ്യക്ഷനായി. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഇ. പ്രേംകുമാര്‍, ടി.സി മാത്തുക്കുട്ടി, പി. സത്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."