നിരോധിത നോട്ടുകളുടെ കൈമാറ്റം; അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം: എം.പി
ആലപ്പുഴ: നിരോധിത നോട്ടുകളുമായി കായംകുളത്തു അഞ്ചു പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
നിരോധിച്ച എട്ടു കോടിയുടെ നോട്ടുകളാണ് സംഘത്തില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. നോട്ടു കൈമാറ്റ ശൃംഖലയില്‍ അന്തര്‍സംസ്ഥാന സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടും അന്വേഷണ ഏജന്‍സികള്‍ സംഭവത്തെ ഗൗരവമായി കാണുന്നില്ല. ഇത്രയധികം നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന സംഭവം ആലപ്പുഴയില്‍ തന്നെ രണ്ടാമത്തേതാണ്.
ഒരു മാസം മുന്‍പ് ചേര്‍ത്തലയില്‍ സമാന സംഭവം ഉണ്ടായിട്ടും അന്വേഷണം എങ്ങും എത്തിയില്ല. നിരോധിത നോട്ടുകള്‍ മാറിയെടുക്കാനുള്ള അവസാന അവസരവും മാസങ്ങള്‍ക്കു മുന്‍പേ അവസാനിച്ച സഹചര്യത്തില്‍ എന്തിനാണ് ഈ കൈമാറ്റമെന്നത് ഉത്തരമില്ലാത്ത ചോദ്യമായി തള്ളിക്കളയാനാവില്ല.
കായംകുളത്തു നോട്ടുകെട്ടുകളുമായി അഞ്ചു പേരെ പിടികൂടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ല. കറന്‍സിയുമായി ബന്ധപ്പെട്ട രാജ്യസുരക്ഷയെവരെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ സംഭവങ്ങളെ ഗൗരവമായി കാണണമെന്നും സാമ്പത്തിക വിഭാഗങ്ങള്‍ക്കുപരിയായി കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ഈക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര ധനകാര്യ മന്ത്രിമാര്‍ക്ക് കത്തയച്ചതായും എം പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."