അപകടങ്ങളില്‍ നാടിന്റെ രക്ഷക്കായി ഫയര്‍ഫോഴ്‌സിന്റെ കര്‍മസേന നാലു ഘട്ടങ്ങളായാണ് പരിശീലനം
കഞ്ചിക്കോട്: ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന അത്യാഹിതങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുന്നതിനായി ഫയര്‍ഫോഴ്‌സിന്റെ കര്‍മസേന തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ട പരിശീലനം കഴിഞ്ഞ മാസം പാലക്കാട്ട് നടന്നു.
ഓരോ സ്റ്റേഷന്‍ പരിധിയിലും തദ്ദേശ സ്ഥാപനങ്ങളിലൂടെ സഹായത്തോടെ മുപ്പതില്‍ കുറയാത്ത വളണ്ടിയര്‍മാരെയാണ് കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിലും സമീപത്തെ അഞ്ചോളം പഞ്ചായത്തുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 60 പേര്‍ക്ക് കഴിഞ്ഞ 22ന് ഫയര്‍സ്റ്റേഷനില്‍ പരിശീലനം നല്‍കിയിരുന്നു.
നാലു ഘട്ടങ്ങളിലായി നല്‍കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ തീപിടുത്തമുണ്ടായാല്‍ നേരിടേണ്ട കാര്യങ്ങളാണ് വിശദീകരിച്ചു നല്‍കിയത്. വളണ്ടിയര്‍മാരായി വരുന്നവര്‍ക്ക് സാമ്പത്തിക ലാഭമില്ലെന്നും അര്‍പ്പണ മനോഭാവമാണ് ലക്ഷ്യമെന്നും ഇവരോട് ഫയര്‍ഫോഴ്‌സധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വളണ്ടിയര്‍മാര്‍ക്ക് പരസ്പരം ആശയ വിനിമയത്തിനായി വാട്ട്‌സ്അപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാകുന്ന മുറക്ക് വളണ്ടിയര്‍മാര്‍ക്ക് ഐ.ഡി.കാര്‍ഡും യൂനിഫോം എന്നിവയും നല്‍കി സ്റ്റുഡന്റ്‌സ് പൊലിസ് മാതൃകയില്‍ പദ്ധതി വിപുലീകരിക്കാനാണ് ഫയര്‍ഫോഴ്‌സ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ വേനല്‍കാലത്ത് അടിക്കടിയുണ്ടാവുന്ന തീപ്പിടുത്തങ്ങള്‍ മറ്റു അത്യാഹിത സംഭവങ്ങള്‍ എന്നിവയിലെല്ലാം രക്ഷകരായി ഫയര്‍ഫോഴ്‌സുദ്യോഗസ്ഥര്‍ക്കോപ്പം കര്‍മസേനയുടെ സാരഥികളുടെ സജീവ സാന്നിദ്ധ്യമുണ്ടാകുന്നത് ജനങ്ങള്‍ക്കും ഏറെ ആശ്വാസകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."