വള്ളക്കടവ് അക്ഷയ കേന്ദ്രം: മനുഷ്യവകാശ കമ്മിഷന് വിശദീകരണം തേടി
തിരുവനന്തപുരം: വള്ളക്കടവ് എന്‍.എസ് ഡിപ്പോയിലെ നഗരസഭാ നഴ്സറി സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രം മുട്ടത്തറയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി. തിരുവനന്തപുരം നഗരസഭാ സെക്രട്ടറി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.
നഗരസഭ നേരിട്ട് നടത്തുന്ന അക്ഷയകേന്ദ്രം മുട്ടത്തറ, ബീമാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാണ്. നഗരത്തിലെ അക്ഷയകേന്ദ്രങ്ങളില്‍ തിരക്കുണ്ടാകുമ്പോള്‍ വള്ളക്കടവ് അക്ഷയകേന്ദ്രത്തെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്.
വള്ളക്കടവിലെ നഗരസഭാ നഴ്സറി കെട്ടിടം വിപുലീകരിക്കുമ്പോള്‍ സമീപം നഗരസഭയുടെ ഉടമസ്ഥതയില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് അക്ഷയകേന്ദ്രം മാറ്റണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."