എമിഗ്രേഷന്‍ പരിശോധനയില്‍ പരാജയപ്പെട്ട മൂന്ന് മലയാളി ഹാജിമാരെ തിരിച്ചയച്ചു
റിയാദ്: സഊദിയിലേക്ക് പ്രവേശിക്കാനുള്ള എമിഗ്രേഷന്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു മലയാളികളെ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ നിന്നും തിരിച്ചയച്ചു. രാജ്യത്ത് പ്രവേശിക്കുന്നതിന് നിയമ തടസ്സമുണ്ടെന്ന കാരണത്താലാണ് ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ ഇവരെ തിരിച്ചയച്ചത്. കൊച്ചി വഴി എത്തിയ മൂന്നു കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് തിരിച്ചു പോകേണ്ടി വന്നത്.
മൂവരും നേരത്തെ ദുബായില്‍ ജോലി ചെയ്തിരുന്നവരാണ.് രണ്ടു പേരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഒരാള്‍ക്ക് പേര് മാറ്റിയെടുത്ത പാസ്‌പോര്‍ട്ടാണ് തടസ്സമായത്. പ്രശ്‌നം നേരിട്ട ഇവരെ സൗത്ത് ടെര്‍മിനലിലെ സെല്ലിലേക്കാണ് ആദ്യം മാറ്റിയത്.
പാസ്‌പോര്‍ട്ടില്‍ പേര് മാറ്റിയെത്തിയ തലശ്ശേരിക്കാരനായ ഒരാളെയും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എമിഗ്രേഷന്‍ വിഭാഗം തിരിച്ചയച്ചിരുന്നു. ഇതിനകം ഇന്ത്യയില്‍ നിന്നെത്തിയ നാലുപേരെ സഊദി എമിഗ്രേഷന്‍ വിഭാഗം തിരിച്ചയച്ചതായാണ് കണക്കുകള്‍. ഇവരെല്ലാവരും മലയാളികളാണെന്നതാണ് മറ്റൊരു വസ്തുത. നാല് പേരും ഭാര്യമാരുമായാണ് ഹജ്ജിനെത്തിയത്. എന്നാല്‍ ഭാര്യമാര്‍ എമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് മക്കയിലെത്തിയിട്ടുണ്ട്.
ഹജ്ജിനെത്തുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ലഭിക്കുന്ന അവസരം ഇവര്‍ നഷ്ടപ്പെടുത്തുന്നതിന് പുറമെ കനത്ത സാമ്പത്തിക മാനസിക പ്രയാസങ്ങളും നേരിടേണ്ടി വരുകയാണ് ഉണ്ടാവുകയെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."