മന്ത്രി ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സാമൂഹികക്ഷേമ സെക്രട്ടറിക്കെതിരേയും അന്വേഷണം നടത്തും. ബാലാവകാശ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ സെപ്റ്റംബര്‍ 14നകം സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. മന്ത്രിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത നിരീക്ഷിച്ചു. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ ഹൈക്കോടതി കഴിഞ്ഞദിവസം വിമര്‍ശനം നടത്തിയെങ്കിലും പരാമര്‍ശം ഡിവിഷന് ബെഞ്ച് ഇന്നലെ നീക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരുന്നു. നിയമസഭാ സമ്മേളനം അവസാനിച്ചതോടെ എം.എല്‍.എമാര്‍ സത്യഗ്രഹം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."