HOME
DETAILS
MAL
സഹചാരി സെന്റര്‍: ശില്‍പശാല സെപ്റ്റംബര്‍ ഒന്‍പതിന്
backup
August 26 2017 | 00:08 AM
കോഴിക്കോട്: എസ്.കെ.എസ്്. എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ വിഭാഗമായ വിഖായയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനങ്ങളിലെ 170 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹചാരി സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാല സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും.
നേരത്തേ ഇന്ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സഹചാരി സെന്ററുകളുടെ ഒന്നാം വാര്‍ഷികാഘോഷം, വിഖായ ദിനം തുടങ്ങിയ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കാനും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനവുമാണ് ശില്‍പശാലയില്‍ നടക്കുക. കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കു പുറമെ വിഖായ സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍മാരും സംബന്ധിക്കണമെന്ന് വിഖായ കണ്‍വീനര്‍ സലാം ഫറോക്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."