ജില്ലയിലെങ്ങും ഓണം-ബക്രീദ് ചന്തകള്‍ക്ക് തുടക്കം
കല്‍പ്പറ്റ: ജില്ലയുടെ മുക്കിലും മൂലയിലും ഓണം-ബക്രീദ് ചന്തകള്‍ക്ക് തുടക്കം. കണ്‍സ്യുമര്‍ഫെഡ് വിവിധ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ചന്തകള്‍ നടത്തുന്നത്. മൂന്ന് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും രണ്ട് മൊബൈല്‍ ത്രിവേണികളും നൂറ് പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലുമായി 105 ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡിന്റേതായി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ചന്തയുടെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ സി മാളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സബ്‌സിഡി നിരക്കിലുള്ള വിലനിലവാരം: ഉഴുന്ന് 66, ചെറുപയര്‍ 66, കടല 43, തുവരപരിപ്പ് 65, മുളക് 56, മല്ലി 74, പഞ്ചസാര 22, ജയ അരി 25, മട്ട അരി 24, പച്ചരി 23, വെളിച്ചെണ്ണ 90. സബ്‌സിഡിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമായും കരുതണം.
പടിഞ്ഞാറത്തറ സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ ടൗണില്‍ ബാങ്ക് കെട്ടിടത്തിലും പന്തിപ്പൊയിലിലെ ബാങ്ക് കെട്ടിടത്തിലും ആരംഭിച്ച ഓണം, ബക്രീദ് ചന്തകളുടെ ഉദ്ഘാടനം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ. ഖദീജ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗവണ്‍മെന്റ് സര്‍വന്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."