HOME
DETAILS
MAL
സൗജന്യ പാല് പരിശോധനാ ക്യാംപ്
backup
August 26 2017 | 04:08 AM
കോഴിക്കോട്: ഓണക്കാലത്ത് പാലിന്റെ ഗുണ നിലവാര പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സെപ്തംബര്‍ രണ്ടുവരെ കോഴിക്കോട് സിവില്‍ സ്റ്റേഷന്റെ സി. ബ്ലോക്കില്‍ അഞ്ചാം നിലയിലുള്ള ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണ ഓഫിസിനോട് ചേര്‍ന്നുള്ള ലാബില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സൗജന്യമായി പാല് പരിശോധന ചെയ്തു കൊടുക്കുന്നതാണ്. പാല് പരിശോധിച്ച് കിട്ടാന്‍ താല്‍പ്പര്യമുള്ളവര്‍ ചുരുങ്ങിയത് 50 മി.ലി സാമ്പിള്‍ പാല് എങ്കിലും കൊണ്ടുവരേണ്ടതാണ്. ഓഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ടു വരെ കോഴിക്കോട് തളിയിലുള്ള കണ്ടംകുളം ജൂബിലി മെമ്മോറിയല്‍ ഹാളിലെ ക്ഷീരവികസന വകുപ്പ് സ്റ്റാളിലും പരിശോധനയ്ക്കുള്ള പാല് സാമ്പിളുകള്‍ സ്വീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."