HOME
DETAILS
MAL
ഉത്തര കൊറിയ മൂന്ന് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചു
backup
August 26 2017 | 06:08 AM
ടോക്കിയോ: പസഫിക്ക് മഹാസമുദ്രത്തില്‍ ആശങ്കകള്‍ വര്‍ധിപ്പിച്ച് വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ശനിയാഴ്ച രാവിലെ മൂന്ന് ഹ്രസ്വദൂര മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. എന്നാല്‍ പരീക്ഷണം പരാജയമായിരുന്നുവെന്ന് അമേരിക്ക അറിയിച്ചു.
250 കിലോമീറ്റര്‍ ദൂരപരിധിയുള്ള മൂന്നു മിസൈലുകളാണ് ഉത്തര കൊറിയ വിക്്ഷേപിച്ചത്. രണ്ടു മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്താതെ തകര്‍ന്നു വീണെന്നും ഒരെണ്ണം വിക്ഷേപിച്ച ഉടനെ തകര്‍ന്നു വീണെന്നും പെന്റഗണ്‍ അറിയിച്ചു.
നാല് കപ്പല്‍വേധ മിസൈലുകളാണ് കഴിഞ്ഞ മാസം തെക്കന്‍ കൊറിയന്‍ കടലിലേക്ക് ഉ.കൊറിയ തൊടുത്തുവിട്ടിരുന്നു.
രണ്ടു മാസത്തിനിടെ ഇതു അഞ്ചാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉ.കൊറിയ നടത്തിയത്. ഈ വര്‍ഷം ഇതുവരെ പത്തിലധികം അവസരങ്ങളിലായി വിവിധ തരത്തിലുള്ള 15ല്‍ അധികം മിസൈലുകളാണ് ഉ.കൊറിയ പരീക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."