വനിത ലാപ്രോസ്കോപി വിദഗ്ധരുടെ സമ്മേളനത്തിന് തുടക്കം
കൊച്ചി: വനിത ഗൈനക്കോളജി വിദഗ്ധരുടെ രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. സ്ത്രീ സംബന്ധമായ ശാരീരിക പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും ചികിത്സ, പരിചരണം എന്നിവയ്ക്കായി ഇന്ന് നിലവിലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും ശാസ്ത്ര നേട്ടങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകും. ഊര്‍മിള ഗൈനക് ലാപ്രോസ്കോപിക് സര്‍ജറി ട്രെയ്നിങ്ങ് സെന്ററും കൊച്ചിന് ഒപ്സ്റ്റേട്രിക്സ് ആന്റ് ഗൈനകോളജി സൊസൈറ്റിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്ററില്‍ ഐ.എം.എ കേരള മധ്യമേഖല പ്രസിഡന്റ് ഡോ. ജിസി ജോര്‍ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിസ്റ്ററോസ്കോപി, 3ഡി ഇമേജിങ്ങ്, സാങ്കേതിക വിദ്യകള്‍ ഗൈനക്കോളജി മേഖലയില്‍ കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങള്‍ ഊര്‍മിള ഗൈനക്ലാപ്രോസ്കോപിക് സര്‍ജറി ട്രെയ്നിങ്ങ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഊര്‍മിള സോമന് വിശദീകരിച്ചു.
ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫ. സെബാസ്റ്റിന് കളപുരയ്ക്കല്‍ അധ്യക്ഷനായി. ഡോ. ഗ്രേസി തോമസ്, ഡോ. മേരികുട്ടി ഇല്ലിക്കല്‍, ഡോ. എലിസബത്ത് ജേക്കബ് എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."