HOME
DETAILS
MAL
ഡോക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പരിയാരത്ത് കോണ്‍ഗ്രസ് പ്രതിഷേധം
backup
August 26 2017 | 07:08 AM
തളിപ്പറമ്പ്: പരിയാരം മെഡി. കോളജില്‍ മാനേജ്മെന്റിന്റെ തലതിരിഞ്ഞ നടപടികളാണ് നടക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന് പാച്ചേനി. മെഡിക്കല്‍ കോളജിനെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിന്റെ പേരില്‍ ആരോപണ വിധേയനായ ഡോ. ബൈജു കുണ്ടിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരിയാരം, കടന്നപ്പള്ളി, ചെറുതാഴം, മണ്ഡലം കമ്മിറ്റികളുടെ അഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാത്ത ആശുപത്രിയായി പരിയാരത്തെ സി.പി.എം മാറ്റിയിരിക്കുകയാണെന്നും സതീശന് പാച്ചേനി പരിഹസിച്ചു. പി.വി ഗോപാലന് അധ്യക്ഷനായി. എം.പി ഉണ്ണികൃഷ്ണന്, ബ്രിജേഷ്കുമാര്‍, ഇ.ടി രാജീവന്, വി. ജാനകി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."