HOME
DETAILS
MAL
മീന്മുട്ടി പേഴുവിളയില്‍ പാലം നിര്‍മിക്കണമെന്ന് ആവശ്യം
backup
August 26 2017 | 08:08 AM
കിളിമാനൂര്‍: തിരുവനന്തപുരം കൊല്ലം ജില്ലാതിര്‍ത്തിയായ മീന്മുട്ടി പേഴുവിളയില്‍ പാലം വേണമെന്ന് ആവശ്യപ്പെട്ട് തൊളിക്കുഴി വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ മന്ത്രി ജി.സുധാകരന് നിവേദനം നല്കി. കഴിഞ്ഞ ദിവസം റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ ചെമ്പകശ്ശേരിയില്‍ മന്ത്രി എത്തിയപ്പോഴാണ് നിവേദനം നല്‍കിയത്.
മീന്മുട്ടി പേഴുവിളയില്‍ പാലം വന്നാല്‍ വലിയൊരു ജനവിഭാഗത്തിന് ഗുണം ചെയ്യുമെന്നും പാലത്തിന്റെ അഭാവം മൂലം 200 ലധികം കുടുംബങ്ങള്‍ 6 കിലോമീറ്റര്‍ ദൂരം അധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണെന്നും കുമ്മിള്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ പാലം സഹായിക്കുമെന്നും പാലം നിര്‍മിക്കേണ്ട സ്ഥലത്ത് ഇരു കരകളിലും 6 മീറ്റര്‍ വീതിയില്‍ റോഡ് ഉണ്ടെന്നും നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."