തീവ്രവാദ പ്രസ്ഥാനങ്ങളെ ആദ്യം എതിര്‍ത്തത് മുസ്‌ലിം ലീഗ്: എം.സി മായിന്‍ ഹാജി
കല്‍പ്പറ്റ: മുഴുവന്‍ തീവ്രവാദ പ്രസ്ഥാനങ്ങളെയും ആദ്യം എതിര്‍ത്തത് മുസ്‌ലിം ലീഗാണെന്ന് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘ്പരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരെ' എന്ന പ്രമേയത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സംരക്ഷണപോരാട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസിനെയും, എന്‍.ഡി.എഫിനെയും എതിക്കാന്‍ ആദ്യം ആര്‍ജ്ജവം കാണിച്ചത് ലീഗായിരുന്നു. ഈ പ്രസ്ഥാനങ്ങളുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പലയിടങ്ങളിലും സന്ധി ചെയ്തപ്പോള്‍ ശക്തമായ നിലപാടാണ് ഇവര്‍ക്കെതിരേ ലീഗ് സ്വീകരിച്ചതെന്നും മായിന്‍ഹാജി അവകാശപ്പെട്ടു. ഇത്തരം പ്രസ്ഥാനങ്ങളുടെ നയങ്ങര്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസുകാരെ അടിച്ചൊതുക്കുന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് മാര്‍ക്‌സിസ്റ്റുകാര്‍ മുസ്‌ലിം സംരക്ഷകരായി ചമഞ്ഞ് ബീഫ് ഫെസ്റ്റുകള്‍ നടത്തി സമൂഹത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപ്രഭാകര്‍ക്കെതിരേ യു.എ.പി.എ പോലുള്ള രാജ്യദ്രോഹ കുറ്റങ്ങളാണ് ഇടത് സര്‍ക്കാര്‍ ചുമത്തുന്നത്. പ്രഭാഷണങ്ങളുടെ പേരില്‍ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടനീതിയാണ് കാണിക്കുന്നത്. ലഘുലേഖകള്‍ വിതരണം നടത്തിയവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തപ്പോള്‍ അവരെ അക്രമിച്ച ആര്‍.എസ്.എസുകാരെ ഒഴിവാക്കാനാണ് പൊലിസ് ശ്രമിച്ചത്. കൊലപാതകങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ പോലും ഇരട്ടത്താപ്പ് കാണിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നിരിക്കെയാണ് സര്‍ക്കാറിന്റെയും പൊലിസിന്റെയും ഇത്തരത്തിലുള്ള നടപടികള്‍. ജനാധിപത്യവും, മതേതരത്വവും തകര്‍ക്കുന്ന കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിന്റെയും, കേരളത്തിലെ ഇടതു സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരേ മതേതര ജനാധിപത്യ കൂട്ടായ്മ ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി. ജന. സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. അബ്ദുറഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. പി.കെ അബൂബക്കര്‍, കെ.സി മായിന്‍ ഹാജി, എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, ടി ഹംസ, നിസാര് അഹമ്മദ്, പി.കെ അസ്മത്ത്, എം.എ അസൈനാര്‍, കെ.എം.കെ ദേവര്‍ഷോല, എം.പി ഹമീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."