അന്‍വര്‍, തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ്
മുക്കം: പി.വി അന്‍വര്‍ എം.എല്‍.എ, തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. പ്രകൃതിക്ക് ദോഷകരമായ ഒരു പദ്ധതിയേയും തങ്ങള്‍ അനുകൂലിക്കുകയില്ലെന്നും അത് കുട്ടനാട്ടിലായാലും കൂടരഞ്ഞിയിലായാലും ഒരു പോലെയാണന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. കൂടരഞ്ഞിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ എ.ഐ.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജന ജാഗ്രത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാടായാലും കൂടരഞ്ഞിയായാലും
നിയമ ലംഘനങ്ങളോട് സന്ധി ചെയ്യാന്‍ എ.ഐ.വൈ.എഫ് തയാറല്ലെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിബി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, കെ. മോഹനന്, ടി.ജെ റോയ്, പി.കെ രതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."