HOME
DETAILS

കനോലി കനാല്‍ നവീകരണം; മെഗാ സര്‍വെ സംഘടിപ്പിച്ചു

  
backup
August 27 2017 | 02:08 AM

%e0%b4%95%e0%b4%a8%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%86%e0%b4%97

 

കോഴിക്കോട്: കനോലി കനാല്‍ നവീകരണത്തിന്റെ ഭാഗമായി ചെളി നീക്കം ചെയ്യുന്നതിനും വീതികൂട്ടുന്നതിനും മെഗാ സര്‍വേ നടത്തി. ഇന്നലെ രാവിലെ എട്ട് മുതല്‍ എലത്തൂര്‍ മുതല്‍ കല്ലായി വരെയുള്ള 11.5 കിലോമീറ്റര്‍ കനാലിന്റെ വശങ്ങളില്‍ ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാണ് സര്‍വേ നടന്നത്. ടൗണ്‍ പ്ലാനിങ് കമ്മിറ്റി ഉദ്യാഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആര്‍കിടെക്റ്റുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യാഗസ്ഥര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ എന്നിവര്‍ക്ക് പുറമെ 300ലധികം വിദ്യാര്‍ഥികളും സര്‍വെയില്‍ പങ്കെടുത്തു. കനോലി കനാല്‍ പരിസരങ്ങളുടെ വിശദരേഖകളും വിവരങ്ങളും കൈവശമുണ്ടെങ്കിലും കനാലിന്റെയും ജനങ്ങളുടെയും നിലവിലെ അവസ്ഥ വിലയിരുത്തുന്നതിന്് വിദ്യാര്‍ഥികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹായത്തോടെ ജനകീയ സര്‍വെ എന്ന ആശയത്തിന്റെ ഭാഗമായാണ് ഒരു ദിവസത്തിനുള്ളില്‍ സര്‍വെ നടത്തിയതെന്ന് ടൗണ്‍ പ്ലാനിങ് ഓഫിസര്‍ പറഞ്ഞു.
ഭൗതിക സര്‍വെ, സാമൂഹികസാമ്പത്തിക സര്‍വെ, പരിസ്ഥിതി സര്‍വെ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് സര്‍വെ നടന്നത്. കനാലിന്റെ അരിക് ഭിത്തികളുടെ അവസ്ഥ, ആഴം, വീതി, വശങ്ങളില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍, റോഡില്‍ നിന്നും കനാലിലേക്കുള്ള ദൂരം, മരങ്ങള്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്നതാണ് ഭൗതിക സര്‍വെ. അളവുകള്‍ക്കനുസരിച്ച മാപ്പുകളും തയാറാക്കും. കൂടാതെ ജലസേചന വകുപ്പില്‍ നിന്നും ലഭിച്ച കനോലി കനാലിന്റെ മാപ്പിലെ അളവുകളില്‍ മാറ്റമുണ്ടോയെന്നും പരിശോധന നടത്തി. കനാലിന് ചുറ്റുവശത്ത് താമസിക്കുന്ന ജനങ്ങളുടെ സാമൂഹികസാമ്പത്തിക ചുറ്റുപാട് അറിയുന്നതിനായും സര്‍വേ നടത്തി. കനാലിന്റെ പാരിസ്ഥിതിക അവസ്ഥ അറിയുന്നതിനായി മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തുന്നതാണ് പരിസ്ഥിതി സര്‍വെ.
കനാലിലേക്ക് തുറക്കുന്ന ഡ്രൈനേജുകള്‍, കനാലിലെ ജലത്തിന്റെ ശുദ്ധത, എന്തൊക്കെ തരം മാലിന്യങ്ങളാണ് കനാലില്‍ നിക്ഷേപിക്കുന്നത് എന്നീ വിവരങ്ങളാണ് ഇവര്‍ രേഖപ്പെടുത്തുക. നവീകരണ പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് സര്‍വെ നടത്തുന്നെതെന്ന് പറയുന്നുണ്ടെങ്കിലും വീതി കൂട്ടുന്നതിന്റെ ഭാഗമാണോയെന്ന് കനാല്‍ നിവാസികള്‍ ആശങ്കപ്പെടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago