കത്താതെ തെരുവ് വിളക്കുകള്‍; നന്നാക്കാന്‍ നടപടിയില്ല
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പെട്ടെന്ന് തകരാറിലാവുന്നതായി പരാതി.
ഒരുവര്‍ഷത്തെ ഗ്യാരന്റി വ്യവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ കമ്പനിയാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ തന്നെ ലൈറ്റുകള്‍ പലതും തകരാറിലാവുകയായിരുന്നു.
മൂപ്പൈനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട ലക്കിഹില്‍ പ്രദേശത്തെ നിരവധി അന്തേവാസികള്‍ താമസിക്കുന്ന ഐക്യനിവേദന് കോണ്‍വെന്റിന് സമീപത്തായി തെരുവ് വിളക്ക് വേണമെന്ന് നാട്ടുകാരുടെ നിരന്തരം ആവശ്യപെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ലൈറ്റുകള്‍ സ്ഥാപിച്ചത്.
രാത്രിയാകുന്നതോടെ ലൈറ്റുകളിലെ സെന്‍സറിങ് സംവിധാനംവഴി സ്വയം പ്രകാശിക്കുകയും നേരം വെളുക്കുന്നതോടെ സ്വയം അണയുകയും ചെയ്യുന്ന തരം ലൈറ്റുകളാണ് ഇവ. എന്നാല്‍ സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകരാറിലാവുകയായിരുന്നു. മൂപ്പൈനാട് പഞ്ചായത്തിലെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ ലൈറ്റുകള്‍ തകരാറാവുന്നുണ്ട്.
എന്നാല്‍ ചിലയിടങ്ങളില്‍ ലൈറ്റ് പകലും കത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ നിരവധി തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ കാര്യമായ നടപടികള്‍ ഒന്നും എടുക്കുന്നില്ലെന്നും നിലവാരം കുറഞ്ഞ ലൈറ്റുകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത് എന്നും ആരോപണമുണ്ട്.
തട്ടികപ്പാലം, തിനപുരം, വടുവന്‍ചാല്‍, ലക്കിഹില്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകള്‍ തകരാറിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."