പെരുമ്പാവൂരിന് അഭിമാനമായി ഹോക്കി ടീമിലേക്ക് ആദര്‍ശ്
പെരുമ്പാവൂര്‍: വേങ്ങൂര്‍ എന്ന ഗ്രാമപ്രദേശത്ത് നിന്നും കേരള ഹോക്കി ടീമിലേക്ക് ആദര്‍ശ് എന്ന കൊച്ചു മിടുക്കന് തിരഞ്ഞെടുക്കപ്പെട്ടു. കൈപിള്ളി കുറ്റിച്ചിറക്കുടി വീട്ടില്‍ ഷണ്മുഖന്റെയും സിന്ധുവിന്റെയും മകനാണ്.
നിര്‍ധന കുടുംബാംഗമായ ആദര്‍ശ് കൊല്ലം സായിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സെപ്റ്റമ്പറില് ഡല്‍ഹിയില്‍ നടകുന്ന ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ ഹോക്കി മല്‍സരത്തില്‍ പങ്കെടുക്കുന്ന കേരള ടീം അംഗമായിട്ടാണ് ആദര്‍ശ് തിരഞ്ഞെടുക്കപ്പെട്ടത്. പത്താം തരം വരെ പെരുമ്പാവൂര്‍ കാരിയേലി സെന്റ് മേരീസ് സ്കൂളിലാണ് ആദര്‍ശ് പഠിച്ചത്.ഈ സ്കൂളിലെ കായികാധ്യാപിക സിബി ജോര്‍ജാണ് സ്കൂളിന്റെ പരിമിത സൗകര്യങ്ങളില്‍ നിന്ന് ആദര്‍ശിനെ ഹോക്കിയിലേക്ക് ചുവടുറുപ്പിക്കാന് സഹായിച്ചത്.
ആദര്ശടക്കംഈ വിദ്യാലയത്തിലെ ഏഴ് പേര് കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ല ഹോക്കി ടീമില്‍ അംഗമായിരുന്നു.കൂലി പണിക്കാരനായിരുന്ന ആദര്‍ശിന്റെ അഛന് നിലവില്‍ രോഗബാധിതനായി കിടപ്പിലാണ്.
അമ്മ സിന്ധുരാജഗിരി ആശുപത്രി ജീവനക്കാരിയാണ്. വിദ്യാര്‍ഥികളായ ആയുശ്, ആകാശ്, ആകര്‍ശ് എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."