പശുപരിപാലനവുമായി തൊണ്ണൂറിലും കൃഷ്‌ണേട്ടന്‍ സജീവം
കാഞ്ഞങ്ങാട്: തൊണ്ണൂറിന്റെ നിറവിലും പശുക്കളുടെ കാവലാളായി കഴിയുന്ന ആവിക്കരയിലെ കൃഷ്ണന്‍ എന്ന നാട്ടുകാരുടെ കൃഷ്‌ണേട്ടന്‍ കാഴ്ചകാര്‍ക്ക് കൗതുകമാകുന്നു. വാര്‍ധക്യ സഹജമായ അവശതകളെ മറികടക്കാനുള്ള മറുമരുന്നാണു പശുപരിപാലനമെന്നു വിശ്വസിക്കുകയാണ് ഈ റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്‍. സര്‍വിസിലുണ്ടായിരുന്നപ്പോഴും പശുക്കളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മകന്റെ വീട്ടില്‍ താമസിക്കുന്ന കൃഷ്‌ണേട്ടന് പേരമക്കളെക്കാളും ഒരിറ്റ് വാല്‍സല്യം കൂടുതല്‍ പശു ക്കിടാങ്ങളോടാണെന്ന് പറഞ്ഞാല്‍ അധികപ്പറ്റാകില്ല.പശുക്കളെ കുളിപ്പിക്കുന്നതിനും തീറ്റ നല്‍കുന്നതിനും തൊഴുത്ത് വൃത്തിയാക്കുന്നതിനും ആരുടെയും സഹാ യം തേടാറില്ല. ഇതെല്ലാം ആത്മസംതൃപ്തി നല്‍കുന്നതാണെന്നും അദ്ദേഹം പറയുന്നു.
വീട്ടാവശ്യത്തിനു പുറമേ 15 ലിറ്റര്‍ പാല്‍ നാട്ടിലെ സൊസൈറ്റിക്കു നല്‍കി നിത്യവരുമാനവും ഉണ്ടാക്കുന്നു. ഇതില്‍ നിന്നു പിന്തിരിയാന്‍ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടെങ്കിലും ശാരീരികവും മാനസികവുമായ ഉന്മേഷവും ഉപാസനയുമാണ് പശുവളര്‍ത്തലെന്നു ഇദ്ദേഹം വിശ്വസിക്കുന്നു. മരുമകള്‍ അനിതയുടെ പൂര്‍ണ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.
ഈ ക്ഷീര കര്‍ഷകനെ 2014ല്‍ ക്ഷീരവികസന വകുപ്പ് ആദരിച്ചിരുന്നു. പ്രായം ഒന്നിന്റെയും പരിധിയല്ലെന്നും മനസാണ് എല്ലാറ്റിന്റെയും മാനദണ്ഡമെന്ന് കര്‍മ്മത്തിലൂടെ അടയാളപ്പെടുത്തുകയാണ് കൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."