HOME
DETAILS

സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടെ പൊങ്ങിയത് മൂന്ന് ലക്ഷത്തിലധികം കെട്ടിടങ്ങള്‍

  
backup
August 11 2016 | 19:08 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4

മലപ്പുറം: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ നിര്‍മിച്ചത് മൂന്ന് ലക്ഷത്തിലധികം കെട്ടിടങ്ങള്‍. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടങ്ങള്‍ ധാരാളമായി പൊങ്ങിയത്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറത്ത് 42,700ഉം പാലക്കാട് 30,127ഉം തൃശൂരില്‍ 30,074ഉം കെട്ടിടങ്ങളാണ് കൂടിയത്. 2012 മുതല്‍ 2014 വരെയുള്ള രണ്ട് വര്‍ഷത്തെ കണക്കാണിത്.

അതേസമയം 2012-13 വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ കുറവാണ് 2013-14 വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ പ്രകാരം രണ്ടുവര്‍ഷത്തിനിടയില്‍ നിര്‍മിക്കപ്പെട്ടത് 3,09,980 കെട്ടിടങ്ങളാണ്. ഇതില്‍ 247,441 എണ്ണം വാസയോഗ്യമായതും 62,539 എണ്ണം വാസയോഗ്യമല്ലാത്തതുമാണ്. വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളില്‍ 2736 എണ്ണം നിര്‍മിക്കപ്പെട്ടത് വ്യവസായിക ആവശ്യത്തിന് വേണ്ടിയാണ്.

2561 എണ്ണം സ്ഥാപനാവശ്യങ്ങള്‍ക്കും 9468 എണ്ണം മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. കണക്ക് പ്രകാരം രണ്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ 33,490 വാസയോഗ്യമായ കെട്ടിടങ്ങളും 9210 വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളുമാണ് ഈ കാലയളവില്‍ നിര്‍മിക്കപ്പെട്ടത്.

ഏറ്റവും കുറച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചത് ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ്. ഇടുക്കിയില്‍ 7876ഉം പത്തനംതിട്ടയില്‍ 9,988ഉം വയനാട് 9,422ഉം കെട്ടിടങ്ങളാണ് രണ്ട് വര്‍ഷത്തിനിടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

പുതിയ കെട്ടിടങ്ങളില്‍ 97.5 ശതമാനവും നിര്‍മിച്ചത് സ്വകാര്യ മേഖലയിലാണ്. 1.18 ശതമാനം സര്‍ക്കാറിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലാണ്. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തില്‍ വന്‍ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പാരമ്പര്യമായി ഉപയോഗിച്ചുപോന്നിരുന്ന നിര്‍മാണ വസ്തുക്കള്‍ക്ക് പകരം അത്യാധുനിക നിര്‍മാണ വസ്തുക്കള്‍ ഇടം പിടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
2005 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കെട്ടിടനിര്‍മാണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാല്‍ 2010 മുതല്‍ ഈ രീതിക്ക് മാറ്റമുണ്ടായി. 2009-2010 വര്‍ഷത്തില്‍ ഒന്‍പത് ശതമാനവും 2010-11ല്‍ എട്ടു ശതമാനവും 2011-12ല്‍ ആറു ശതമാനവും 2012-13 ല്‍ നാലു ശതമാനവും വര്‍ധിച്ചു.

എന്നാല്‍ 2013-14 വര്‍ഷത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് കെട്ടിട നിര്‍മാണ രംഗത്തുണ്ടായത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സാന്ദ്രത എല്ലാ ജില്ലകളിലും വലിയ തോതില്‍ വര്‍ധിച്ചപ്പോള്‍ ഓട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

രണ്ട് വര്‍ഷത്തിനിടെ നിര്‍മിക്കപ്പെട്ട മൂന്ന് ലക്ഷത്തിലധികം കെട്ടിടങ്ങളില്‍ 4.2 ശതമാനം മാത്രമാണ് ഓട് മേഞ്ഞ കെട്ടിടങ്ങളുള്ളത്. 85.1 ശതമാനം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ്. 1.93 ശതമാനം ഓല മേഞ്ഞതും 8.77 ശതമാനം മറ്റു വസ്തുക്കള്‍ ഉപയോഗിച്ച് മേഞ്ഞതുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago