ശാപമോക്ഷമില്ലാതെ മാള ടൗണ്‍ റോഡ്; ഗതാഗത കുരുക്ക് രൂക്ഷം
മാള: ഏതാനും വാഹനങ്ങള്‍ ഒരുമിച്ചു വന്നാല്‍ രൂക്ഷമായ ഗതാഗത കുരുക്കുണ്ടാകുന്ന അവസ്ഥയിലാണ് മാള ടൗണിലെ റോഡുകള്‍. മേഖലയിലെ പ്രധാന ടൗണായ മാളയിലെ ഒരു റോഡ് പോലും ആവശ്യമായ വീതിയുള്ളവയല്ല. ടൗണിന്റെ ഹൃദയഭാഗത്ത് കൂടെ കടന്നു പോകുന്ന കൊടകരകൊടുങ്ങല്ലൂര്‍ റോഡ്, പോസ്റ്റോഫിസ് റോഡ്, കെ കെ റോഡ്, മാള ആലുവ റോഡ്, മാളപുത്തന്‍ചിറ റോഡ്, നെയ്തക്കുടി റോഡ്, പൊലിസ് സ്റ്റേഷന്‍പൂപ്പത്തി റോഡ് തുടങ്ങിയ റോഡുകളെല്ലാം വളരെ ഇടുങ്ങിയവയാണ്. ഇതില്‍ കൊടകര കൊടുങ്ങല്ലൂര്‍ റോഡിന്റെ ഭാഗമായി ടൗണില്‍ റോഡ് വീതി കൂട്ടാനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും തുടര്‍നീക്കങ്ങളൊന്നും നടന്നിട്ടില്ല. റോഡുകള്‍ വീതി കുറവാണെങ്കിലും ടൗണില്‍ സാധന സാമഗ്രികള്‍ വാങ്ങാനെത്തുന്നവരും മറ്റുള്ളവരും അവരുടെ വാഹനങ്ങള്‍ കാണുന്നിടത്ത് പാര്‍ക്ക് ചെയ്യുന്നതായും പരാതിയുണ്ട്. സ്വതവേ വീതി കുറഞ്ഞ റോഡിന്റെ ഇരുഭാഗങ്ങളിലും ഇത്തരത്തിലുള്ള വാഹന പാര്‍ക്കിംഗ് മൂലം അതിരൂക്ഷമായ ഗതാഗത കുരുക്കാണ് ഇടക്കിടെ ഉണ്ടാകുന്നത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ന്‍ഡിലേക്കെത്തുന്ന ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് കയറണമെങ്കില്‍ പലപ്പോഴും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തടസമാകുന്നത് കൂടാതെ കുഴികളില്‍ ചാഞ്ചാടകയും വേണം. ഇതെല്ലാം ശ്രദ്ധയില്‍ പെട്ടാലും പൊലിസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടികള്‍ ഒന്നും തന്നെയുണ്ടാകാറില്ല. നേരത്തെ മാള പൊലിസ് സ്റ്റേഷനിലെത്തിയ ഏതാനും എസ് ഐ മാരുടെ കാലത്ത് ഇക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധ ഉണ്ടായിരുന്നതിനാല്‍ ഈ പ്രശ്‌നത്തിന് കുറച്ചെങ്കിലും ശമനമുണ്ടായിരുന്നു. വീതി കുറവുള്ള റോഡ് ജലനിധിക്കായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതും കൂനിന്‍മേല്‍ കുരുപോലെയായിട്ടുണ്ട്. ഓരോ ദിനവും വാഹനപ്പെരുപ്പം കൂടിക്കൂടി വരുന്നത് ബന്ധപ്പെട്ട അധികൃതര്‍ ആരുടേയും ശ്രദ്ധയില്‍ പെടുന്നില്ലഇക്കാര്യത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നും അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."