HOME
DETAILS
MAL
പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിരോധിച്ചു
backup
August 27 2017 | 05:08 AM
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യങ്ങളായ ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, സ്കെച്ചിങ് എന്നിവയ്ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.
അതിപുരാതനവും പൗരാണിക പ്രാധാന്യമുള്ളതും വാസ്തുശില്പകലകളാല് സമ്പന്നവുമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതികളുടെ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, രൂപരേഖ തയാറാക്കല്‍ എന്നിവയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും ക്ഷേത്രസുരക്ഷയെ പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പത്മനാഭസ്വാമി ക്ഷേത്രം സെക്യൂരിറ്റി ചുമതലയുള്ള ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."