HOME
DETAILS
MAL
ജനതാദള്‍ (എസ്) ടൗണ്‍ സമ്മേളനം സംഘടിപ്പിച്ചു
backup
August 27 2017 | 05:08 AM
നെയ്യാറ്റിന്‍കര: ജനതാദള്‍ (എസ്) നെയ്യാറ്റിന്‍കര ടൗണ്‍ സമ്മേളനം നെയ്യാറ്റിന്‍കര വിശ്വഭാരതി കോളജില്‍ ചേര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡീസല്‍ , പെട്രോള്‍ വില കേന്ദ്രം നിയന്ത്രിക്കണമെന്നും ജനതാദള്‍ (എസ്) ടൗണ്‍ സമ്മേളനം കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ സായ്ഹ്ന ധര്‍ണ നടത്തുവാനും യോഗം തീരുമാനിച്ചു.
ടൗണ്‍ പ്രസിഡന്റ് എസ്.സുരേഷ്ബാബു അധ്യക്ഷനായി. ജനതാദള്‍ (എസ്) നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.ബെന്‍സര്‍, കെ.കൃഷ്ണന്‍നായര്‍, ജെ.ലാലപ്പന്, മഹേഷ് ചന്ദ്രന്, സദാശിവന്, കൗണ്‍സിലര്‍ എസ്.ഗീത, സുകുമാരന്‍ നാടാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."