HOME
DETAILS
MAL
'ജന്‍ധന്‍, ആധാര്‍, മൊബൈല്‍' രാജ്യത്ത് സാമൂഹിക വിപ്ലവമുണ്ടാക്കി: ജെയ്റ്റ്‌ലി
backup
August 27 2017 | 21:08 PM
ന്യൂഡല്‍ഹി: ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നീ ത്രയങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇവ മൂന്നും ചേര്‍ന്ന് ആത്യന്തികമായി എല്ലാ ഇന്ത്യക്കാരേയും ധന-സാമ്പത്തിക-ഡിജിറ്റല്‍ രംഗത്ത് ഏകോപിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ഒരുപാട് കാഴ്ചപ്പാടുകളുണ്ട്. ഇതിലൊന്നായിരുന്നു ആധാര്‍ നടപ്പാക്കുകയെന്നത്. ഇതിനുപിന്നാലെയായിരുന്നു എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ വല്‍ക്കരണമെന്നതും. ഇതെല്ലാം പ്രാവര്‍ത്തികമായതോടെ ഓരോ ഇന്ത്യക്കാരനും സാമ്പത്തിക-ഡിജിറ്റല്‍ മേഖലയുടെ മുഖ്യധാരയിലേക്ക് എത്തി യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."