ഫാസിസത്തിനെതിരേ മതേതര ബഹുജനസമ്മേളനം
കോഴിക്കോട്: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് ഫാസിസത്തിനെതിരേ മതേതര ബഹുജനസമ്മേളനം സംഘടിപ്പിച്ചു.
കേരളത്തെ കലാപഭൂമിയാക്കാന്‍ ദുഷ്ടശക്തികള്‍ ആസൂത്രണം ചെയ്ത ആള്‍ക്കൂട്ട ആക്രമണ അജന്‍ഡയെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ചെയര്‍മാന്‍ പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.കെ സജീഷ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.സി മായിന്‍ ഹാജി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, അഡ്വ. എന്‍. സക്കരിയ്യ, സക്കീര്‍ ഹുസൈന്‍, മുഹമ്മദ് കോയ, ശമീര്‍ മദീനി, പ്രൊഫ. ഹാരിസിബ്‌നു സലീം, മുജാഹിദ് ബാലുശ്ശേരി, എ.പി മുനവ്വിര്‍ സ്വലാഹി, ഡോ. സാബിര്‍ നവാസ് സംസാരിച്ചു.
ഡോ. സി. റാഫി, അബൂബക്കര്‍ സലഫി, നാസര്‍ ബാലുശ്ശേരി, ടി. നബീല്‍, പി.എം ഷാഹുല്‍ ഹമീദ്, ടി. ഹുസൈന്‍, പി. ലുബൗബ്, താജുദ്ദീന്‍ സ്വലാഹി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."