HOME
DETAILS

110 വയസെത്തിയ സായിപ്പ് പാലത്തിന് സമാന്തരമായി പുതിയപാലം

  
backup
August 28 2017 | 04:08 AM

110-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4


കാട്ടാക്കട: ഒരു നൂറ്റാണ്ടിന് മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിന് സമാന്തരമായി നിര്‍മിച്ച പുതിയ പാലം യാത്രക്കാര്‍ക്ക് തുറന്നു നല്‍കുന്നു. നാട്ടുകാര്‍ മരണക്കുഴി എന്നു വിളിക്കുന്ന കൂവക്കുടിയില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പണി തീര്‍ത്തിരിക്കുകയാണ് ഈപാലം. കരമനയാറിന് കുറുകെ നിര്‍മിച്ച പാലമാണ് കൂവക്കുടി. അരുവിക്കര കുടിവെള്ള പദ്ധതിക്കായി വെള്ളം എത്തുന്നത് അഗസ്ത്യമലയില്‍ നിന്നും ജനിക്കുന്ന കരമനയാര്‍ വഴിയാണ്. ബ്രിട്ടീഷുകാര്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ ആറായി കിടന്ന ഭാഗം കൂടുതലായി വ്യാപിച്ചു. അങ്ങനെ കരഭൂമിയും വെള്ളത്തിനടിയിലായി. ജലം കെട്ടിനില്‍ക്കുന്നതിനാല്‍ ആഴവും ചെളിയും കൂടി. അങ്ങനെ കൂവക്കുടി ഒരു മരണക്കുഴിയായി മാറിപ്പോയി. സഞ്ചരിക്കാന്‍ ഇവിടെ രാജഭരണക്കാലത്ത് പാലം പണിതു. അങ്ങനെ റോഡും ഗതാഗതവുമായി.
രാജഭരണകാലം മുതല്‍ കൂവക്കുടി ജഡങ്ങള്‍ കൊണ്ടിടാനുള്ള ഭാഗമായിരുന്നു. കൈതക്കാട് നിറഞ്ഞ ഇവിടം കൊലപാതകങ്ങളുടെ കേന്ദ്രമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അന്ന് ഇവിടം സാമൂഹ്യവിരുദ്ധരുടെ ആവാസഭൂമിയായിരുന്നു. അതിനാല്‍ ഇതുവഴി കൂട്ടം കൂടിയല്ലാതെ യാത്ര ചെയ്യുന്നത് പേടിയായിരുന്നു. കാട്ടാക്കട നിന്നും നെടുമങ്ങാട്ടേയ്ക്കും തിരിച്ചും പോകുന്നത് ഈ പാലം വഴിയാണ്. സായിപ്പന്മാര്‍ക്ക് അരുവിക്കര പോകാനും വരാനും സൗകര്യത്തിനാണ് ഈ പാലം നിര്‍മിച്ചത്. അന്ന് പാലത്തിന് സമീപം വെളിയന്നൂരില്‍ ബ്രിട്ടീഷുകാരുടെ ധാതു ഖനന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കും പാലം ആവശ്യഘടകമായിരുന്നു.
കരമനയാറിന്‍ കുറുകെ പാലം പണിയുന്നത് ലണ്ടന്‍ ന്യൂസില്‍ വാര്‍ത്തയായി വന്നിരുന്നു. പിന്നീട് വാഹനങ്ങള്‍ വര്‍ധിച്ചപ്പോള്‍ മലയോര ഗതാഗതത്തിന് അത്യാവശ്യമായി മാറി ഈ പാലം. ചന്തകളിലേക്കുള്ള കര്‍ഷകരുടെ ആശ്രയമായി മാറി ഇത്. കാലം ചെന്നതോടെ പാലത്തിന്റെ ബലം നശിച്ചു. മണലൂറ്റു കാരണം പാലത്തിന്റെ അടിത്തട്ട് പൂര്‍ണമായും നശിച്ചു. തുടര്‍ന്നാണ് സമാന്തരമായി പാലം നിര്‍മിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് പാലത്തിനായി പച്ചക്കെടി കാട്ടിയത്. 9 കോടി ചിലവില്‍ നിര്‍മ്മിച്ച പാലത്തിന് 100 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണുള്ളത്. പുതിയ പാലം വരുന്നതോടെ ഗതാഗതസൗകര്യം മെച്ചപ്പെടുകയും വിനോദ സഞ്ചാര വികസനവും ഉണ്ടാകും. നെയ്യാര്‍ഡാം, പേപ്പാറ, അരുവിക്കര എന്നിവിടങ്ങളിലേക്കുള്ള ലിങ്ക് റോഡായി ഈ റോഡ് മാറുന്നതോടെ നെയ്യാര്‍ഡാമിന് അടുത്തുള്ള തമിഴ് നാട്ടിലെ തൃപ്പരപ്പ്, കളിയല്‍, കുലശേഖരം എന്നിവിടങ്ങളിലേക്കുള്ള യാത്രയും വേഗത്തിലാകും.
ആത്മഹത്യക്ക് പേരുകേട്ട ഈ നീലജലാശയം മനോഹര മുനമ്പാണ്. ഏതു കാലാവസ്ഥയിലും ജലമുള്ള കൂവക്കുടി ഏതാണ്ട് കണ്ടല്‍കാടുകള്‍ക്ക് സമാനമാണ്. കാട്ടുമരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഇവിടം കണ്ടവര്‍ ആ സ്ഥലത്തെ ഒരിക്കലും മറക്കില്ല. നിരവധി ഇനത്തിലുള്ള പക്ഷികള്‍ വന്നിരിക്കുന്ന ഭാഗമാണിത്. വിശാലമായ ജലപ്പരപ്പില്‍ ബോട്ട് സവാരി തുടങ്ങിയാല്‍ സഞ്ചാരികള്‍ കൂട്ടമായി എത്തും. പുതിയ പാലവും സമാന്തരമായി റോഡും വരുന്നതോടെ ഈ വിനോദ സഞ്ചാര സാഹചര്യവും കൂടി പരിഗണിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വരുന്ന 30നാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.55



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  19 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago