HOME
DETAILS

സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കണം: മന്ത്രി

  
backup
August 28 2017 | 05:08 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a8%e0%b5%80%e0%b4%a4


ആലപ്പുഴ: എല്ലാ കാര്യത്തിലും കേരളം കേമത്തം പറയുമെങ്കിലും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്.
സ്ത്രീകളെ പുരുഷന്‍മാര്‍ക്കൊപ്പം നിര്‍ത്തുന്നില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇക്കാര്യത്തില്‍ ഇവിടുത്തെ അവസ്ഥ മെച്ചമാണെന്നും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പും സംസ്ഥാന തീരദേശ വികസന കോര്‍പറേഷനും ചേര്‍ന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ എട്ട്, ഒന്‍പത് ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയുടെ വികസനത്തിന്റെയും ഉന്നമനത്തിന്റെയും താക്കോല്‍ വിദ്യാഭ്യാസമാണെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ എട്ട്, ഒന്‍പത് ക്ലാസുകളിലെ 2000 വിദ്യാര്‍ഥിനികള്‍ക്കാണ് മത്സ്യത്തൊഴിലാളി അടിസ്ഥാനസൗകര്യ-മാനവശേഷി വികസന പദ്ധതിയിലൂടെ സൈക്കിള്‍ നല്‍കുന്നത്. ആലപ്പുഴ ജില്ലയില്‍ 56 സ്‌കൂളുകളില്‍നിന്നായി 500 പേര്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ടി. മാത്യു, മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി.പി ചിത്തരജ്ഞന്‍, മുന്‍ എം.പി. ടി.ജെ ആഞ്ചലോസ്, ഫിഷറീസ് അഡീഷണല്‍ ഡയരക്ടര്‍ കെ.എം ലതി, ഡെപ്യൂട്ടി ഡയരക്ടര്‍ സി.പി അനിരുദ്ധന്‍, ജനപ്രതിനിധികളായ ലീലാമ്മ ജേക്കബ്, എസ്.എസ് ജയമോഹന്‍, കല, കെ.പി സനല്‍കുമാര്‍, കോര്‍പറേഷന്‍ ഡയരക്ടര്‍ ബോര്‍ഡംഗം എന്‍. സജീവന്‍, ആര്‍. പ്രസാദ്, തൊഴിലാളി സംഘടന നേതാക്കളായ എന്‍.വി പങ്കജാക്ഷന്‍, മൈക്കിള്‍ ജാക്‌സണ്‍, അഭിലാഷ് ബേര്‍ളി എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.സി.എ.ഡി.സി റീജ്യനല്‍ ഡയരക്ടര്‍ സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  24 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  24 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  24 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  24 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  24 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  24 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago