'ദൈവം' ഇനി ജയില്‍പുള്ളി; നമ്പര്‍ 1997
റോഹ്തക്: താന്‍ ദൈവമാണെന്ന് നിരന്തരം വിളിച്ചുപറഞ്ഞിരുന്ന ഗുര്‍മീത് റാം റഹിം സിങ് ഒടുവില്‍ കോടതിയില്‍ ജഡ്ജിക്കു മുന്നില്‍ കരഞ്ഞപേക്ഷിച്ചു- തെറ്റു സമ്മതിക്കുന്നു.ശിക്ഷയില്‍ ഇളവു തരണം.
ബലാത്സംഗക്കേസില്‍ 10 വര്‍ഷം കഠിന തടവു ശിക്ഷാവിധി കേട്ട ഗുര്‍മീത് നാടകീയ രംഗങ്ങളാണ് കോടതിമുറിയില്‍ ഉണ്ടാക്കിയത്. മുറിയില്‍നിന്നു പുറത്തിറങ്ങില്ലെന്നു ശാഠ്യംപിടിച്ച ഗൂര്‍മീതിനെ ജയില്‍ വാര്‍ഡന്‍മാര്‍ വലിച്ചിഴച്ചാണ് പുറത്തിറക്കിയത്.
തന്റെ എല്ലാ തെറ്റുകളും പൊറുക്കണമെന്ന് കൈകൂപ്പി ജഡ്ജിയോട് ഗുര്‍മീത് അപേക്ഷിച്ചു. താന്‍ ചെയ്ത കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരിലെങ്കിലും തനിക്ക് ശിക്ഷയില്‍ ഇളവു നല്‍കണമെന്ന് ഗുര്‍മീത് അപേക്ഷിച്ചു. എന്നാല്‍ ജീവപര്യന്തം ശിക്ഷനല്‍കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്.
ശിക്ഷാ വിധിക്കു ശേഷം ഗുര്‍മീതിനെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. പിന്നീട് ജയില്‍ യൂണിഫോം ധരിപ്പിച്ച വീണ്ടും ജയിലിലെ സെല്ലിലേക്ക്. ഇനി ജയില്‍പുള്ളി നമ്പര്‍-199
ശിക്ഷ കുറഞ്ഞു പോയെന്നായിരുന്നു വിധി കേട്ട ഇരകളില്‍ ഒരു യുവതിയുടെ പ്രതികരണം. ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു.
ജയിലില്‍ ഗുര്‍മീതിനും പരിചാരകയ്ക്കും വിഐപി പരിഗണന നല്‍കിയതിന് കോടതി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു. കുറഞ്ഞ സൗകര്യങ്ങള്‍ മാത്രമേ നല്‍കാവു എന്നും പരിചാരകയെ നിയമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."