ഇ.എം.എസ് സ്റ്റേഡിയം: കമ്മിറ്റി രൂപീകരിച്ചു
നീലേശ്വരം: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ടു നിര്‍മാണ സഹായ കമ്മിറ്റി രൂപീകരിച്ചു. സ്റ്റേഡിയം നിര്‍മാണം ഉടന്‍ ആരംഭിക്കാനും തീരുമാനമായി. നിര്‍മാണത്തിനായി കൂടുതല്‍ തുക ആവശ്യമായി വരുകയാണെങ്കില്‍ സര്‍ക്കാരില്‍ നിന്നു ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്റാഫി, കൗണ്‍സലര്‍ എറുവാട്ട് മോഹനന്, ടി.കെ രവി, പി.വിജയകുമാര്‍, ഡോ.പി.പ്രഭാകരന്, ഇ.ബാലന് നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, പി.വി സുകുമാരന്‍ സംസാരിച്ചു.
ഭാരവാഹികള്‍: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, പി കരുണാകരന് എം.പി, എം രാജഗോപാലന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി (രക്ഷാധികാരികള്‍), പ്രൊഫ.കെ.പി ജയരാജന് (ചെയര്മാന്), പി.പി മുഹമ്മദ്റാഫി (ജന.കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."