ചൂഷകരെ പ്രതിരോധിക്കാന്‍ ഗ്രന്ഥാലയങ്ങള്‍ സജീവമാക്കുക: മുല്ലപ്പള്ളി രാമചന്ദ്രന്‍
കക്കട്ടില്‍: ജനങ്ങളുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്ത് നീചകൃത്യങ്ങളിലേക്ക് നയിക്കുന്നവരെ പ്രതിരോധിക്കാന്‍ ഗ്രാമ,നഗര വ്യത്യാസമില്ലാതെ ഗ്രന്ഥാലയങ്ങളും, വായനശാലകളും സജീവമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
എം.പിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുനര്‍ നിര്‍മിച്ച സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെയും, ദൈവത്തിന്റെയും മറകെട്ടി, കൊലപാതകങ്ങളും, മാനഭംഗങ്ങളും നടത്തി ഭരണഘടനയെ വരെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് വിശ്വാസ വ്യാപാരികള്‍ വളര്‍ന്നിരിക്കുന്നു. വായനാ സംസ്‌കാരം വളര്‍ത്തുന്നതിലൂടെ അന്ധവിശ്വാസങ്ങളെ ദൂരീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാരായണി അധ്യക്ഷയായി. ടി.പി.ശങ്കരന്‍, പി.ശ്രീധരന്‍, കെ.സി. പൊക്കന്‍, പനിക്കിലേരി നാണു എന്നിവരെ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ടി.പി.പവിത്രന്‍ ആദരിച്ചു.സി.ഡി ലൈബ്രറി താലൂക്ക് ലൈബ്രറി കൗന്‍സില്‍ പ്രസിഡന്റ് കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കല്‍, ബീന എലിയാറ, പി.അരവിന്ദാക്ഷന്‍, വി.നാണു, എം.സി.ചാത്തു, അഖിലേന്ദ്രന്‍ നരിപ്പറ്റ, അനീഷ്. ഒ.രജില്‍ എം.വി, ടി.പി.വിശ്വനാഥന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."