മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: താലൂക്ക് തല വിതരണം ഇന്ന്
മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായ വിതരണത്തിന്റെ മുവാറ്റുപുഴ താലൂക്ക് തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. മുവാറ്റുപുഴ, വെള്ളൂര്‍കുന്നം, മാറാടി, വാളകം, മുളവൂര്‍, പാലക്കുഴ, മഞ്ഞള്ളൂര്‍, ആരക്കുഴ, കല്ലൂര്‍ക്കാട്, ഏനാനല്ലൂര്‍ എന്നീ വില്ലേജുകളിലായി 294-പേര്‍ക്കാണ് സഹായം വിതരണം ചെയ്യുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
കഴിഞ്ഞ ആറ് മാസമായി കുടിശ്ശിഖയായി കിടന്ന 10-ലക്ഷത്തോളം രൂപ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് അനുവദിച്ചത്. 2000-രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള തുകയാണ് ഓരോരുത്തര്‍ക്കും വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ജനപ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. കാന്‍സര്‍, വൃക്ക, ഹൃദയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് എം.എല്‍.എ ഓഫിസില്‍ മുഖ്യമന്ത്രിക്കും ഇതര ഏജന്‍സികള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."