HOME
DETAILS
MAL
മാലിന്യം നീക്കാത്തതിനെതിരേ വെല്‍ഫെയര്‍പാര്‍ട്ടി
backup
August 29 2017 | 02:08 AM
കൊല്ലങ്കോട് : കൊല്ലങ്കോട് ടൗണിലെ മാലിന്യം നീക്കം ചെയ്യാത്തതിനെതിരേ വെല്‍ഫെയര്‍പാര്‍ട്ടി പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി. കൊല്ലങ്കോട് ടൗണിലും പരിസരങ്ങളിലും കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യാത്തതിനെതിരേയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാലിന്യം സംസ്കരണ പ്ലാന്റിന്റെ പേരില്‍ മാലിന്യങ്ങള്‍ ശേഖരിക്കാതെ കുന്നുകൂട്ടിയിടുന്നത് പകര്‍ച്ച രോഗങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത അജിത് കൊല്ലങ്കോട് പറഞ്ഞു.
മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കംചെയ്തില്ലെങ്കില്‍ സംരം ശക്തമാക്കുമെന്നും സമരക്കാര്‍ മുന്നറിയിപ്പുനല്‍കി. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. മുഹമ്മദ് ഹനീഫ, കൃഷ്ണന്‍കുട്ടി പുതുനഗരം, പ്രദീപ് നെന്മാറ, സക്കീര്‍ഹുസൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."