പാല്‍വണ്ടി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്ക്
നെയ്യാറ്റിന്‍കര: കൂട്ടപ്പന ജങ്ഷനു സമീപം ഇന്നലെ പുലര്‍ച്ചെ 5 മണിയോടുകൂടി മില്‍ക്ക് വാന്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചേര്‍ത്തല നിന്നും പാലുമായി തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് വാഹനം നിയന്ത്രണം തെറ്റാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടം നടന്ന ഉടന്‍ നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് മാറിഞ്ഞ വാഹനത്തില്‍ നിന്നും ഡ്രൈവര്‍ രാമനേയും സഹായി ലക്ഷ്മണനേയും പുറത്തെടുത്ത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
രണ്ടുപേരും ചികിത്സയില്‍ കഴിയുകയാണ്. മറിഞ്ഞ പാല് വാഹനം റോഡില്‍ നിന്നും മാറ്റിയ ശേഷമാണ് മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാനായത്. അപകടം നടന്ന സമയം എതിര് ദിശയില്‍ നിന്നും മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."