മുംബൈയില്‍ മഴ ശക്തമാവും, വീടുകളില്‍ തങ്ങണമെന്ന് നിര്‍ദേശം; ട്രെയിനുകള്‍ റദ്ദാക്കി, സ്‌കൂള്‍, കോളജുകള്‍ക്ക് അവധി
മുംബൈ: 200 മില്ലി മീറ്റര്‍ മഴ ലഭിച്ച മുംബൈയില്‍ ബുധനാഴ്ചയും മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് റെഡ് അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ കാരണം റോഡുകളെല്ലാം പ്രളയത്തിലായതിനാല്‍ ബുധനാഴ്ച മുംബൈയിലെ സ്‌കൂളുകളും കോളജുകളും അവധിയായിരിക്കും.
ജനങ്ങള്‍ അത്യാവശ്യമില്ലെങ്കില്‍ വീടിനു പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ അത്യാവശ്യം വേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഹാജരാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അന്തരീക്ഷ കാഴ്ച കുറവായതിനാല്‍ ചൊവ്വാഴ്ച വൈകിട്ട് നിര്‍ത്തിവച്ച മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നാല്‍ വിമാനങ്ങള്‍ വൈകിയാണ് പറക്കുന്നത്. അതേസമയം, മൂന്നു ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യുന്നുണ്ട്. ഇവയുടെ ലിസ്റ്റ് വെസ്‌റ്റേണ്‍ റെയില്‍വ്വേ പുറത്തുവിട്ടിട്ടുണ്ട്.
Long distance trains leaving Mumbai on 29/8/17 have again rescheduled including 12951,12953. 3 trns cancelled @RailMinIndia @drmbct pic.twitter.com/mgjuAvMuFX
— Western Railway (@WesternRly) August 29, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."