ഇരുവൃക്കകളും തകാരാറിലായ മധ്യവയസ്കന് ചികിത്സാ സഹായം തേടുന്നു
പെരുമ്പാവൂര്‍: ഇരുവൃക്കകളും തകാരാറിലായ മധ്യവയസ്കന് ചികിത്സാ സഹായം തേടുന്നു. മാറംമ്പിള്ളി കുന്നുവഴി തൈക്കുടി വീട്ടില്‍ ശ്രീനി എന്ന് വിളിക്കുന്ന ശ്രീനിവാസന് (52) ആണ് സുമനസുകളുടെ സഹായം തേടുന്നത്. നിയന്ത്രണാതീതമായ ഷുഗര്‍ രോഗത്തെ തുടര്‍ന്ന് ഇരുവൃക്കകളും തകരാറിലായ ശ്രീനി കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലാണ്. നിരന്തര ഡയാലിസിസിന് വിധേയനായി കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ്.
ബന്ധുക്കളുടേയും നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും കാരുണ്യത്തിലാണ് ഇത്രയും നാള് ചികിത്സ നടത്തിയത്. ഫോട്ടോഗ്രാഫിയും വീഡിയോ എഡിറ്റിംങും തൊഴിലായി സ്വീകരിച്ച ശ്രീനി ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ശ്രീനിവാസന്.
ശ്രിനിയുടെ ചികിത്സാ സഹായാര്ത്ഥവും കുടുംബസുരക്ഷക്കുമായി കുന്നുവഴി റസിഡന്റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സഹായനിധി ആരംഭിച്ചിട്ടുണ്ട്. വി.പി സജീന്ദ്രന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എച്ച് അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് മുഖ്യരക്ഷാധികാരികള്‍.
സമിജ മുജീബ്, പി.കെ മണി, നസീര്‍ കാക്കനാട്ടില്‍, എസ്.എന്‍.ഡി.പി ശാഖ പ്രസിഡന്റ് എം.വി പ്രഭാകരന്, ടി.കെ പ്രഭാകരന് മാസ്റ്റര്‍ (രക്ഷാധികാരികള്‍) എം.കെ അബൂബക്കര്‍ മാസ്റ്റര്‍ (ചെയര്മാന്), ടി.എ മനോജ് (കണ്‍വീനര്‍), പി.വി ശ്രീധരന് (ട്രഷറര്‍) എന്നിവര്‍ മറ്റ് അംഗങ്ങളാണ്. ചികിത്സാ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി എസ്.ബി.റ്റി മുടിക്കല്‍ ശാഖയില്‍ അക്കൗണ്ട് (നമ്പര്‍ 67371806033. ഐ.എഫ്.എസ്.സി കോഡ് എസ്.ബി.റ്റി.ആര് 0000305) ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."