എസ്.ഐമാര്‍ക്ക് ഇരുപ്പുറക്കാത്ത വാടാനപ്പള്ളിയില്‍ ഡി. ശ്രീജിത്ത് ഒരു വര്‍ഷം തികച്ചു
വാടാനപ്പള്ളി : കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇരുപത്തിമൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സേവനമനുഷ്ഠിക്കേണ്ടിവന്ന വാടാനപ്പള്ളി പൊലിസ് സ്റ്റേഷനില്‍ ഡി. ശ്രീജിത്ത് ഒരു വര്‍ഷം തികച്ചു.
ഇതോടെ എട്ട് വര്‍ഷത്തിനിടെ 23 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശേഷം വാടാനപ്പള്ളിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഏക സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരിക്കുകയാണ് ഡി. ശ്രീജിത്ത്. ജില്ലയിലെ ഏറ്റവും ചെറിയ പൊലിസ് സ്റ്റേഷനാണു വാടാനപ്പള്ളി. രണ്ടര പഞ്ചായത്തുകളാണ് ഈ സ്റ്റേഷന്‍ പരിധിയില്‍. 1983 ഒക്ടോബര്‍ 30ന് പ്രവര്‍ത്തനം ആരംഭിച്ച വാടാനപ്പള്ളി പൊലിസ് സ്റ്റേഷനില്‍ ഇതുവരെ 65പേര്‍ എസ്.ഐ.മാരായി. ഇതില്‍ 66ാമന്‍ ആയാണ് പത്തനംതിട്ട സ്വദേശിയായ ഡി.ശ്രീജിത്ത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിന്ന് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ആദ്യ എസ്.ഐ ആയി ചുമതലയേറ്റത്.
എസ്.ഐ പി.പി ബാലകൃഷ്ണന്‍ ആയിരുന്നു. പിന്നീട് 1987മുതല്‍ 1989 വരെ എസ്.ഐ ആയി. ഒ.ജെ രമേഷ് മൂന്ന് വര്‍ഷം സേവനമനുഷ്ടിച്ചു. പിന്നീട് ഒമ്പത് വര്‍ഷത്തിന് ശേഷം 1998 മുതല്‍ 2000 വരെ രണ്ട് വര്‍ഷം ബിജു ഭാസ്‌ക്കറും , 2006 മുതല്‍ 2009 വരെ ബെന്നി ജേക്കബ് മൂന്ന് വര്‍ഷവും ഇതിന് ശേഷം 2009 മുതല്‍ 2016 വരെ എട്ട് വര്‍ഷത്തിനിടയില്‍ 22എസ്.ഐ.മാര്‍ ചുമതല വഹിച്ചതിന്ന് ശേഷം എത്തിയ ഡി.ശ്രീജിത്ത് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഇതിനു മുമ്പ് ചുമതലയുണ്ടായിരുന്ന എസ്.ഐ.അഭിലാഷ് കുമാര്‍ 11മാസം ചുമതല വഹിച്ചിരുന്നു.
2009 ല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച ഡി.ശ്രീജിത്ത് രണ്ട് വര്‍ഷം കെ.എസ്.ആര്‍.ടി.സി.യില്‍ കണ്ടക്ടര്‍ ആയും വനം വകുപ്പിലും തുടര്‍ന്ന് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആയി എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലും ചുമതലയേറ്റു. അവിടെ ഒരുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് വാടാനപ്പള്ളിയില്‍ ചാര്‍ജ്ജെടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മറ്റു സംഘടനകളോടും പ്രത്യേകമായി മമതയും പക്ഷപാതിത്വവും കാണിക്കാറില്ലെന്ന് എസ്.ഐ പറഞ്ഞു. എന്നാല്‍ ന്യായമായ എന്തുകാര്യവും എസ്.ഐയോടു പറയാന്‍ ആരുടേയും ശുപാര്‍ശയും ആവശ്യമില്ല. ആര്‍ക്കും ഏതുസമയത്തും എന്തുകാര്യവും പറയാനും എത്ര പ്രകോപനകരമായ സംഭവങ്ങളിലും ശാന്തമായി ഇടപെടുകയും ന്യായത്തിന്റെ നേരിന്റെ പക്ഷത്ത് സത്യസന്ധമായി നില്‍ക്കുന്നതും ഡി.ശ്രീജിത്ത് എസ്.ഐയെ വ്യത്യസ്ഥനാക്കുന്നു.
തന്റെ സേവനം കൃത്യമായി നിര്‍വഹിക്കുന്നതിന് വാടാനപ്പള്ളി സ്റ്റേഷനിലെ മറ്റു പൊലിസുകാരും ഒറ്റക്കെട്ടായി എസ്.ഐക്കൊപ്പം നില്‍ക്കുന്നതും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായും എസ്.ഐ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."