HOME
DETAILS
MAL
വ്യാജരേഖ ചമച്ചെന്ന കേസില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
backup
August 30 2017 | 09:08 AM
കൊച്ചി: വ്യാജരേഖകള്‍ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന സെന്‍കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതി നടപടി.
അടുത്തമാസം 14 വരെ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.
വ്യാജരേഖ നല്കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ മ്യൂസിയം പൊലിസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിനളിനി നെറ്റോ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."