മുന്നാക്കക്കാരിലെ പാവങ്ങള്‍ക്കായി 'ഭവന സമുന്നതി' പദ്ധതി
തിരുവനന്തപുരം: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ വീടുകള്‍ പുനരുദ്ധരിക്കുന്നതിന് 4.4 കോടി രൂപയുടെ ഭവന സമുന്നതി പദ്ധതി നടപ്പാക്കുമെന്ന് മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഇതിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ ക്ഷണിക്കും. രണ്ടു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരാണ് അപേക്ഷിക്കേണ്ടത്.
ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് പഠിക്കുന്നതിന് പ്രത്യേക സ്കോളര്‍ഷിപ്പ് നല്‍കും. ഇന്ത്യയിലെവിടെയും പഠിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. ഹോസ്റ്റല്‍ ചെലവ്, യാത്രാക്കൂലി, വസ്ത്രം, പുസ്തകം എന്നിവ ഉള്‍പ്പെടെ ഇവര്‍ക്ക് ലഭ്യമാക്കും.
പണമില്ലാത്തതിനാല്‍ യോഗ്യതയുള്ള ഒരു കുട്ടിക്കും പഠിക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ പണം ബാങ്കില്‍നിന്ന് ലഭ്യമാക്കും. വായ്പാതുകയുടെ മൂന്ന് ശതമാനം കോര്പറേഷന് അടയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."