HOME
DETAILS

ഒരേ വസ്ത്രം, ഒരേ മനസ്സ്, ഒരേ ലക്ഷ്യം; അറഫാ സംഗമം ഇന്ന്

  
backup
August 31 2017 | 04:08 AM

5468556134652

അറഫ/മിന: ഒരേ വസ്ത്രവും മനസ്സും ലക്ഷ്യവുമായി പാല്‍ കടല്‍ കണക്കെ പരന്നൊഴുകിയ ഹാജിമാര്‍ മിനയെ ധന്യമാക്കി അറഫയിലേക്ക് നീങ്ങിത്തുടങ്ങി. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തിലെ ഏറ്റവും വലിയ ജന സംഗമമാണ് ഹജ്ജിന്റെ സുപ്രധാന കര്‍മ്മം കൂടിയായ അറഫാ സംഗമം. ഇന്നലെ മിനായില്‍ ധന്യമാക്കിയ ഹാജിമാര്‍ രാത്രി നിസ്‌കാര ശേഷം 15 കിലോമീറ്റര്‍ അകലെയുള്ള അറഫാ സംഗമ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.

ഇന്ന് ദുഹ്ര്‍ നിസ്‌കാരത്തിന് മുന്നോടിയായി മുഴുവന്‍ ഹാജിമാരും അറഫയില്‍ സംഗമിക്കും. ഇന്നലെ പുലര്‍ച്ചെയോട് കൂടിയാണ് മലയാളികളടക്കമുള്ള ഹാജിമാര്‍ മിനായിലെ തമ്പിലെത്തിയത്. പ്രഭാത നിസ്‌കാരത്തിന് ശേഷം ഒരു ദിവസം മുഴുവന്‍ പ്രഥാര്‍ത്ഥനകളും ഇലാഹീ ചിന്തകളിലുമായി കഴിച്ചു കൂട്ടാനും വിശ്രമിക്കാനും ഹാജിമാര്‍ക്ക് അവസരം ലഭിച്ചു.

അര്‍ദ്ധ രാത്രി തന്നെ മശാഇര്‍ ട്രെയിനുകളിലും ബസ്സുകളിലും കാല്‍നടയായും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് പുറപ്പട്ടു. ഇന്ന് സുബ്ഹി നിസ്‌കാരത്തിന് അറഫയില്‍ എത്തും വിധമാണ് മലയാളികളുടെ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. നേരത്തേയെത്തിയ സംഘങ്ങള്‍ അറഫയിലെ മസ്ജിദ് നമിറയിലും കാരുണ്യത്തിന്റെ പര്‍വ്വതമെന്നു വിശേഷിപ്പിക്കുന്ന ജബലു റഹ്മയിലും ഇടം പിടിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ ഏക ഹജ്ജില്‍ ഒരു ലക്ഷത്തിലധികം വരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു പ്രസംഗിച്ച ജബലു റഹ്മയില്‍ ഇരിപ്പിടം കണ്ടെത്താനുള്ള തിടുക്കത്തിലായിരുന്നു വിശ്വാസികള്‍. ഇന്ന് ദുഹ്ര്‍ നിസ്‌കാരത്തിന് ശേഷം നമിറ പള്ളിയില്‍ ഖുതുബ നടക്കും. ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയിലെത്തിയവരെ മുഴുവന്‍ അറഫയിലെത്തിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. രോഗികളെ ഹെലികോപ്റ്ററിലും ആംബുലന്‍സിലും എത്തിക്കാനാണ് ശ്രമം. സൂര്യാസ്തമയം വരെ അറഫ മൈതാനത്തും ടെന്റുകളിലും ജബലു റഹ്മ എന്ന മലഞ്ചെരിവിലുമായാണ് തീര്‍ഥാടകര്‍ കഴിച്ചുകൂട്ടുക.

ഇന്ന് സൂര്യാസ്തമനത്തോടെ ഹാജിമാര്‍ ഇവിടെ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങി തുടങ്ങും. അവിടെ നിന്നാണ് പിശാചിന്റെ സ്തൂപത്തിനെതിരെ നടക്കുന്ന കല്ലേറിനുള്ള കല്ലുകള്‍ ശേഖരിക്കുക. ഇന്ന് രാത്രി മുസ്ദലിഫയില്‍ വിശ്രമിച്ച ശേഷം നാളെ രാവിലെ ജംറയില്‍ കല്ലെറിയുന്നതിനു മിനായിലേക്ക് തിരിക്കും. മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ആദ്യ ദിവസത്തെ ജംറത്തുല്‍ അഖ്ബയിലെ കല്ലേറ് കര്‍മ്മത്തിലും പിന്നീട് നടക്കുന്ന ബലി കര്‍മ്മങ്ങളിലും പങ്കു കൊള്ളും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago