ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകം: അന്വേഷണം ഊര്‍ജിതം
പയ്യന്നൂര്‍: ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകം സംബന്ധിച്ച കേസില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിലാണ് കഴിഞ്ഞ 25ന് മാതമംഗലം കൊയിപ്രയിലെ കെ.സി ശ്രീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവദിവസം റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ യാത്രക്കാരി മോഷണത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോവുകയാണ് പയ്യന്നൂര്‍ സി.ഐ എം.പി ആസാദും സംഘവും അറിയിച്ചു. വെസ്റ്റ് കോസ്റ്റ് ട്രെയിനില്‍ പാലക്കാട് നിന്നു പയ്യന്നൂരിലെത്തിയ കൊടക്കാട്ടെ കൃഷ്ണന് നമ്പൂതിരിയുടെ ഭാര്യ കെ. രാധ വിശ്രമ മുറിയില്‍ ബാഗും സാധനങ്ങളും വച്ച് ബാത്ത്റൂമില്‍ പോകുമ്പോള്‍ രണ്ട് പുരുഷന്മാര് വിശ്രമമുറിയില്‍ ഉണ്ടായിരുന്നാതായും തിരിച്ചുവരുമ്പോള്‍ ഓരാള് മാത്രമാണ് ഉണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. മോഷണശ്രമത്തിനിടെ ശ്രീധരനെ മോഷ്ടാക്കള്‍ അടിച്ചു വീഴ്ത്തിയെന്ന നിഗമനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."