HOME
DETAILS

ഓണവിരുന്നിന് എത്തിയതാണോ അഗസ്ത്യവനത്തിലെ പുലിക്കൂട്ടങ്ങള്‍...?

  
backup
August 31 2017 | 06:08 AM

%e0%b4%93%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8b

കാട്ടാക്കട: അഗസ്ത്യവനത്തില്‍ ഇപ്പോള്‍ പുലി കാലമാണ്. ഏതാണ്ട് ഓണ വിരുന്നിന് എത്തിയപോലെ കാട്ടിലെ തങ്ങളുടെ വാസ സ്ഥാനത്തു നിന്നും കൂട്ടമായി പുലികള്‍ ജലമേഖലയില്‍ എത്തുന്നതും അവിടെ ആഹാരം ചികയുന്നതും ഇരയെ പിടിക്കാന്‍ കാത്തിരിക്കുന്നതും പുതിയ വര്‍ത്തമാനമായി മാറുകയാണ്.
അടുത്തിടെ നെയ്യാര്‍, പേപ്പാറ വനങ്ങളിലെ വിവിധയിടങ്ങളില്‍ പുലികള്‍ കൂട്ടത്തോടെ എത്തുന്നതായി ചില ആദിവാസികളാണ് പുറം ലോകത്തെ അറിയിച്ചത്. അതും അവറ്റകള്‍ അധികം വരാന്‍ ഇടയില്ലാത്ത ഭാഗങ്ങളില്‍.
വനത്തിലെ പുഴകളിലും പ്രത്യേകിച്ചും അണക്കെട്ട് വരുന്ന സ്ഥലങ്ങളിലുമാണ് പുലികള്‍ വന്നിരിക്കുന്നത്.ദിവസങ്ങളോളം അവിടെ തങ്ങുന്ന പുലികള്‍ മടങ്ങുന്നതും ആഴ്ചകള്‍ കഴിഞ്ഞാണ്.
നെയ്യാറിലെ തെന്മല ,തീര്‍ഥക്കര, മീന്‍മുട്ടി, അണകാല്‍ , കൂരന്‍ചാടിയ കടവ് എന്നിവിടങ്ങളില്‍ പുലി സാന്നിധ്യം കണ്ടു. പേപ്പാറ വന്യജീവി സങ്കേതത്തിലെ പൊടിയം, കാര്‍ലക്കോട്, കമലകം എന്നിവിടങ്ങളിലും ഇവറ്റകളെ കണ്ടു. അടുത്തിടെ വനം വകുപ്പ് സ്ഥാപിച്ച കാമറകളില്‍ പുലികളുടെ ചിത്രം പതിയുകയും ചെയ്തു. പുലികള്‍ കാടിറങ്ങുന്ന സൂചനയാണ് ഇത് നല്‍കുന്നത്.സാധാരണ ഉള്‍ക്കാട്ടില്‍ താവളമൊരുക്കുന്ന പുലികള്‍ ഇപ്പോള്‍ കാട് താണ്ടി പുറം ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭാഗങ്ങളില്‍ കൂടി എത്തുന്നു.
ഇത് ജനങ്ങള്‍ക്ക് ഭീതിയാണ് നല്‍കുന്നതെന്ന് ആശങ്കയുണര്‍ന്നു. ഇനി പുലികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുമോ എന്ന സംശയവും നിവാസികള്‍ പറയുന്നു. ഇപ്പോള്‍ തന്നെ പുലികളെ ഭയന്ന് വനത്തില്‍ കഴിയാന്‍ പേടിയാണെന്ന് ആദിവാസികള്‍ പറയുന്നു.
വനത്തില്‍ പുലികള്‍ക്ക് ആവാസ സൗകര്യങ്ങള്‍ അന്യമായി വരുന്നതും ആഹാരം കിട്ടാനുള്ള അവസരങ്ങള്‍ കുറയുന്നതും കാരണമാകാം ഇവറ്റകള്‍ പുറത്തേക്ക് വരുന്നതെന്ന് ചൂണ്ടികാട്ടപ്പെടുന്നു.അതിനിടെ പുലി വേട്ട സജീവമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും വേട്ടക്കാരെ ഭയന്നാണ് കൂട്ടത്തോടെ അവറ്റകള്‍ സ്ഥലം വിടുന്നതെന്നും പരിസ്ഥിതി വാദികള്‍ പറയുന്നു. വനത്തില്‍ പുലികളുടെ എണ്ണം കൂടിയതായി വനം വകുപ്പ് അവകാശപ്പെടുന്നു. എന്നാല്‍ അണക്കെട്ട് നീന്തി വരുന്ന പുലികളെ ഓര്‍ത്ത് ഭീതിയുടെ നിഴലിലാണ് നാട്ടുകാര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago