യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചന്നപ്പട്ടയിലുണ്ടായ സംഭവത്തില്‍ അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മുന്‍കരുതലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡി.ജി.പിആര്‍.കെ ദത്തയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടത്തിയത്.
കേരളത്തില്‍ നിന്നുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് കര്‍ണാടക ഡി.ജി.പി യോടു അഭ്യര്‍ഥിച്ചതായും ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരളത്തിലെത്തുന്ന അന്തര്‍സംസ്ഥാന ബസുകള്‍ക്ക് വേണ്ട സുരക്ഷ ഏര്‍പ്പാടാക്കാന്‍ സംസ്ഥാനത്തിലെ വിവിധ ജില്ലാ പൊലിസ് മേധാവികള്‍ക്കും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."