അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍ എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സില്‍ 264 ഒഴിവുകള്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിലെ 262 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലായുള്ള 264 ഒഴിവുകളിലേക്കാണ് നിയമനം. അസിസ്റ്റന്റ് തസ്തികയില്‍ കേരളത്തില്‍ ഒഴിവുകളില്ല.
2017 ജൂലൈ ഒന്നിനു 21നും 28നും മധ്യേ പ്രായമുള്ളവര്‍ക്ക് രണ്ടു തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. വൈദ്യപരിശോധനയും ഉണ്ടായിരിക്കും.www.lichousing.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഒക്ടോബര്‍ പത്തിനും അസിസ്റ്റന്റ് തസ്തികയിലേക്ക് ഒക്ടോബര്‍ 12നുമാണ് ഓണ്‍ലൈന്‍ പരീക്ഷ.
അസിസ്റ്റന്റ് തസ്തികയില്‍ 164, അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 100 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഛത്തിസ്ഗഢ് നാല്, മധ്യപ്രദേശ് 10, ബിഹാര്‍ ഒന്‍പത്, ഝാര്‍ഖണ്ഡ് ഒന്ന്, ഒഡിഷ ഒന്‍പത്, അസം രണ്ട്, സിക്കിം ഒന്ന്, ത്രിപുര ഒന്ന്, പശ്ചിമ ബംഗാള്‍ 10, ഉത്തര്‍പ്രദേശ് 20, ഉത്തരാഖണ്ഡ് ഒന്ന്, ഡല്‍ഹി അഞ്ച്, ഹരിയാന ഒന്ന്, പഞ്ചാബ് മൂന്ന്, രാജസ്ഥാന്‍ ഒന്‍പത്, ചണ്ഡിഗഢ് മൂന്ന്, കര്‍ണാടക് 10, ആന്ധ്രാപ്രദേശ് 11, തെലങ്കാന അഞ്ച്, പുതുച്ചേരി ഒന്ന്, തമിഴ്‌നാട് 22, ഗോവ ഒന്ന്, ഗുജറാത്ത് 10, മഹാരാഷ്ട്ര 15 എന്നിങ്ങനെയാണ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍.
ഈ തസ്തികയിലേക്ക് 60 ശതമാനം മാര്‍ക്കോടെ ബിരുദവം കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കാണ് അപേക്ഷിക്കാവുന്നത്. പരീക്ഷാ കേന്ദ്രവും നിയമനവും അതേ സംസ്ഥാനത്താകും. ആദ്യ ആറു മാസം പ്രൊബേഷന്‍ കാലയളവാകും.
പിന്നീട് സ്ഥലംമാറ്റത്തിനും അവസരമുണ്ട്.
അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് രാജ്യത്ത് എവിടെയും നിയമനം പ്രതീക്ഷിക്കാം.
60 ശതമാനം മാര്‍ക്കോടെ എം.ബി.എ നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഈ തസ്തികയില്‍ ഒരു വര്‍ഷത്തെ ട്രെയിനിങ് ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 07
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."