HOME
DETAILS

കതിരൂര്‍ മനോജ് വധക്കേസ്; സി.ബി.ഐ കുറ്റപത്രം മൂന്നാം വാര്‍ഷികത്തിന്റെ തലേന്ന്

  
backup
August 31 2017 | 23:08 PM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-4

 


തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഉള്‍പ്പെടുത്തി സി.ബി.ഐ കുറ്റപത്രം നല്‍കിയത് മനോജിന്റെ കൊലപാതകത്തിന് മൂന്ന് വര്‍ഷം തികയുന്നതിന്റെ തലേന്ന്. ഇന്ന് വാര്‍ഷികത്തിന് ബി.ജെ.പി-ആര്‍.എസ്.എസ് തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഇന്നലെ അന്തിമ കുറ്റപത്രവുമായി സി.ബി.ഐ പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ കുരുക്കിയത്. ജയരാജന്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരേ യു.എ.പി.എ ഉള്‍പ്പടെ ചേര്‍ത്ത് കുറ്റപത്രം നല്‍കിയതോടെ മനോജ് വധം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന കതിരൂര്‍ ഉക്കാസ്‌മൊട്ടയിലെ എളംതോട്ടത്തില്‍ മനോജ് എന്ന മനുവിനെ 2014 സെപ്റ്റംബര്‍ ഒന്നിനു കതിരൂര്‍ തിട്ടയില്‍മുക്കിലാണു കൊലപ്പെടുത്തിയത്. ഓമ്‌നി വാന്‍ ഓടിച്ച് വരുന്നതിനിടെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കൂടെ വാനില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ പ്രമോദിനും പരുക്കേറ്റിരുന്നു. തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
1989ല്‍ തിരുവോണ നാളില്‍ പി. ജയരാജനെ കതിരൂര്‍ കക്കറയിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ്. ഈ കേസില്‍ ജില്ലാ സെഷന്‍സ് കോടതി പത്തുവര്‍ഷം തടവിന് മനോജിനെ ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നു ജാമ്യംലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. 1997 ഒക്ടോബര്‍ ആറിനു സി.പി.എം പ്രവര്‍ത്തകനായിരുന്ന എം.കെ സുരേന്ദ്രനെ വധിച്ച കേസിലും മനോജ് പ്രതിയായിരുന്നെങ്കിലും വിചാരണയ്ക്കു ശേഷം വെറുതെ വിട്ടിരുന്നു. മനോജ് കൊല്ലപ്പെട്ട ദിവസം തന്നെ പി. ജയരാജന്റെ മകന്‍ ജെയിന്‍ പി. രാജ് ഫേസ്ബുക്കില്‍ കൊലപാതകത്തെ അനുകൂലിച്ച് പോസ്റ്റിട്ടതു വിവാദമായിരുന്നു.
കൊല നടന്ന ദിവസം തന്നെ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ടി.പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസന്വേഷിച്ചത്. പ്രേമരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്കു തൃപ്തിയില്ലാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ആരാഞ്ഞിരുന്നു. ഇതിന് അടുത്ത ദിവസം തന്നെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു.
കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കു പുറമെ യു.എ.പി.എ പ്രകാരം ആദ്യമായി രാഷ്ട്രീയ കൊലപാതകത്തില്‍ കേസെടുത്തതും മനോജ് വധത്തിലായിരുന്നു. കേസ് സി.ബി.ഐക്കു കൈമാറണമെന്ന് ഈ അവസരത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കേസില്‍ യു.എ.പി.എ ചുമത്തിയത് യു.ഡി.എഫ് സര്‍ക്കാരിനെതിരേ സി.പി.എം ആയുധമാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 28നാണ് മനോജ് വധക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയ പ്രതികള്‍ തന്നെയായിരുന്നു സി.ബി.ഐയുടെ പ്രതി പട്ടികയിലും ഇടംതേടിയത്. നവംബര്‍ അഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഹരിഓം പ്രകാശ് തലശ്ശേരിയിലെത്തി കേസ് ഔദ്യോഗികമായി ഏറ്റെടുത്തു. നവംബര്‍ 17നു മുഴുവന്‍ രേഖകളും സി.ബി.ഐക്കു കൈമാറാന്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു. പിന്നീട് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണു മനോജ് കേസ് പരിഗണിച്ചത്.
പ്രതിഭാഗം നല്‍കിയ ഹരജിയെ തുടര്‍ന്ന് കേസ് നടപടികള്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്കു മാറ്റണമെന്ന സി.ബി.ഐ ഹരജി പരിഗണിച്ച് സുപ്രിംകോടതി കേസ് നടപടികള്‍ എറണാകുളം സി.ബി.ഐ കോടതിയിലേക്കു തന്നെ മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago