കെപ്കോ വനിതാ മിത്രം പദ്ധതി വാളകം പഞ്ചായത്തിലും
മൂവാറ്റുപുഴ: സംസ്ഥാനത്ത് മുട്ട ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുതിനായി കേരള പൗള്‍ട്രി വികസന കോര്പ്പറേഷന് നടപ്പിലാക്കു കെപ്കോ വനിതാ മിത്രം പദ്ധതിക്ക് വാളകം ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടു 550 കുടുംബങ്ങള്‍ക്ക് 1500 രൂപ വിലവരു മുട്ട കോഴികളെയും ഇതിനാവശ്യമായ കോഴി തീറ്റയും മരുന്നും ഇതോടൊപ്പം ലഭിക്കും. പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റുകളില്‍ പെട്ടവനിതകള്ക്കാണ് കോഴികളെ വിതരണം ചെയ്യുന്നത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാാണ് കേരള പൗള്‍ട്രി വികസന കോര്പ്പറേഷന് സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. മുട്ട ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബര്‍ 11ന് രാവിലെ 10ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും.
പൗള്‍ട്രി വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ജെ. ചിഞ്ചുറാണി അധ്യക്ഷതവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."