ഉപന്യാസ രചനയും ഷോര്‍ട്ട് ഫിലിം നിര്‍മാണവും
തൊടുപുഴ: സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ദേശീയ തലത്തില്‍ പ്രബന്ധ മത്സരവും ഷോര്‍ട്ട് ഫിലിം മത്സരവും നടത്തുന്നു. 'വൃത്തിയുള്ള ഇന്ത്യക്കായി എനിക്ക് എന്തു ചെയ്യാന്‍ കഴിയും' എന്നതാണ് പ്രബന്ധത്തിന്റെ വിഷയം. 'വൃത്തിയുള്ള ഇന്ത്യയാക്കുവാന്‍ എന്റെ സംഭാവനകള്‍' എന്നതാണ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ വിഷയം. സെപ്റ്റംബര്‍ 8 ആണ് രണ്ട് മത്സരങ്ങളുടെയും അവസാന തീയതി. മത്സരാര്‍ഥികള്‍ക്ക് പ്രായപരിധിയില്ല. പ്രബന്ധ മത്സരത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്കും വൈകല്യമുള്ളവര്‍ക്കും പ്രത്യേക പരിഗണനയുണ്ട്. വെബ്‌സൈറ്റിലാണ് പ്രബന്ധ മത്സരത്തിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. പ്രബന്ധം ടൈപ്പ് ചെയ്യുകയോ എഴുതുകയോ ചെയ്യാം 250 വാക്കുകളില്‍ കവിയരുത്.
2-3 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കണം ഷോര്‍ട്ട് ഫിലിം. മൂന്ന് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തില്‍ പരിഗണിക്കുന്നതല്ല. സ്മാര്‍ട്ട് ഫോണ്‍, ക്യാമറ, ഡിജിറ്റല്‍ റെക്കോര്‍ഡര്‍ എന്നിവയില്‍ ചിത്രീകരിക്കാം. അനിമേഷന്‍ ആകാം. ഷോര്‍ട്ട് ഫിലിം സ്വന്തമായി തയ്യാറാക്കിയതായിരിക്കണം. വീഡിയോ അപ് ലോഡ് ചെയ്ത് വെബ്‌സൈറ്റില്‍ ഷെയര്‍ ചെയ്ത് കാറ്റഗറി ഹാഷ് ടാഗില്‍ കാണിക്കണം.
ദേശീയതലത്തില്‍ മൂന്ന് വിജയികളെ തിരഞ്ഞെടുക്കും. രണ്ട് ഇനത്തിനും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമ്മാനങ്ങള്‍ നല്‍കും. പ്രബന്ധവും ഷോര്‍ട്ട് ഫിലിമും ഇംഗ്ലീഷിലോ ഹിന്ദിയിലോ മലയാളം, തമിഴ് തുടങ്ങിയ പ്രാദേശിക ഭാഷകളിലോ ആകാം.
ക്രിയാത്മകത, ലാളിത്യം, വസ്തുത എന്നിവ നോക്കിയാണ് രണ്ടിനവും വിലയിരുത്തുക. മത്സരാര്‍ത്ഥികള്‍ നല്‍കുന്ന പ്രബന്ധവും ഷോര്‍ട്ട് ഫിലിമും സ്വന്തമായി തയാറാക്കിയതായിരിക്കണം. അല്ലാത്ത പക്ഷം മത്സരത്തില്‍ നിന്നും അയോഗ്യരാക്കും. ഭീഷണിപ്പെടുത്തുന്നതും അന്യായമായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രബന്ധങ്ങളും ഷോര്‍ട്ട് ഫിലിമും മത്സരത്തിന് പരിഗണിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."