അനിയന്ത്രിത ലഹരി ഒഴുക്ക് നേരിടാന്‍ എക്‌സൈസ് വകുപ്പ്
തൊടുപുഴ: ഓണക്കാലത്തെ ലഹരിയുടെ അനിയന്ത്രിത ഒഴുക്കു നേരിടാന്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കി. നിയമവിരുദ്ധ ലഹരി ഉപയോഗവും വില്‍പനയും വര്‍ധിക്കാനിടയുള്ള സാഹചര്യത്തില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളിലൂടെ വ്യാജമദ്യ വ്യാപനവും കടത്തും തടയാനുള്ള നടപടികളുമായാണ് എക്‌സൈസ് രംഗത്തെത്തിയത്.
ഓണത്തോടനുബന്ധിച്ച് ഒരുമാസം നീണ്ടുനില്‍ക്കുന്ന സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ 10 വരെ തുടരും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. അബ്കാരി മേഖലയിലെ വ്യാജമദ്യ ലഹരിമരുന്നുകളെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷനല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് രണ്ടു സ്‌ട്രൈക്കിങ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്. അപകടരഹിതമായ ഓണാഘോഷത്തിന് എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."