പൂക്കളമൊരുക്കാന്‍ ചെലവേറും
തൃക്കരിപ്പൂര്‍: ഓണത്തിനു പൂക്കളമൊരുക്കാന്‍ ഇക്കുറി ചെലവു നന്നേ കൂടും. നാടന്‍ പൂവിന്റെ ലഭ്യതയിലുള്ള കുറവു കാരണം ഇക്കുറിയും സംസ്ഥാനത്തിനു പുറത്തുനിന്നു തന്നെയാണു കൂടുതലായും പൂവുകള്‍ എത്തിത്തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടിയാണ് ഇക്കുറി വില. എല്ലാ തവണയും പറമ്പുകളിലും ഇടവഴികളിലും സുലഭമായി കണ്ടുവരുന്ന കാക്കപ്പൂവ്, തുമ്പപ്പൂവ് എന്നിവ കാണാനില്ല.
തൊഴിലുറപ്പാണു നാടന്‍ പൂവുകള്‍ ഇല്ലാതാവുന്നതിന്റെ പ്രധാന കാരണമെന്ന് തൃക്കരിപ്പൂര്‍ ടൗണില്‍ പൂവ് വാങ്ങാനെത്തിയ ഒരു അമ്മൂമ്മയുടെ അഭിപ്രായം. മുന്‍ കാലങ്ങളിലൊക്കെ പറമ്പ് കിളച്ചു മറിക്കലാണു പതിവ്. എന്നാല്‍ ഇന്നു കാടുകള്‍ വേരോടെയാണു തൊഴിലുറപ്പുകാര്‍ പിഴുതെറിയുന്നത്.
ഇതുമൂലം പല ഔഷധ സസ്യങ്ങളും ഇല്ലാതായിട്ടുണ്ടെന്നും നാടന്‍ പൂവുകള്‍ ഇല്ലാതാകാന്‍ ഇതൊരു കാരണമാണെന്നും പഴയതലമുറയില്‍പ്പെട്ടവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."