കാഞ്ഞങ്ങാട് നിന്നു പത്തനംതിട്ടയിലേക്കു കെ.എസ്.ആര്‍.ടി.സി സര്‍വിസ് ഉടന്‍ തുടങ്ങും
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സണ്ടിണ്ടണ്ടണ്ടയുടെ ഓണ സമ്മാനമായി കാഞ്ഞങ്ങാട്ടു നിന്നു പത്തനം തിട്ടയിലേക്കു മിന്നല്‍ സര്‍വിസ് ഉടന്‍ തുടങ്ങും. കാഞ്ഞങ്ങാട്ടു നിന്ന് എണ്ണപ്പാറ, കാലിച്ചാനടുക്കം, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പാല,ഭരണങ്ങാനം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി വഴിയാണ് പത്തനംതിട്ടയിലേക്ക് സര്‍വിസ് ആരംഭിക്കുന്നത്.
കോടോം ബേളൂര്‍ പഞ്ചായത്തും സി.പി.എം എളേരി ഏരിയാ കമ്മിറ്റിയും മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷനും ബോര്‍ഡ് അംഗം വി.കെ രാജന്‍ മുഖേന കെ.എസ്.ആര്‍.ടി.സി എം.ഡിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ബസ് സര്‍വിസ് അനുവദിച്ചത്. വൈകുന്നേരം 5.30നു കാഞ്ഞങ്ങാട്ടു നിന്നു പുറപ്പെട്ട് രാവിലെ അഞ്ചിന് എറണാകുളം, 6.30നു പാലായിലും എട്ടിനു പത്തനംതിട്ടയിലും എത്തും. തിരിച്ചു വൈകുന്നേരം 6.15നു പത്തനംതിട്ടയില്‍ നിന്നു പുറപ്പെട്ട് രാവിലെ ഒന്‍പതോടെ കാഞ്ഞങ്ങാട്ട് എത്തിച്ചേരും.
കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ ട്രെയിന്‍ സൗകര്യം ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലൂടെയുള്ള ഈ സര്‍വിസ് ശബരിമല, ചെറുകോല്‍പുഴ, ആറന്മുള, മാരാമണ്‍, ഭരണങ്ങാനം, പരുമല, മഞ്ഞനിക്കര, ചന്ദനക്കുടം എന്നീ നാനാമതസ്ഥരുടെ പുണ്യസ്ഥലങ്ങളിലേക്കു പോകാന്‍ ഉപകാര പ്രദമാകുമെന്നു കണ്‍വീനര്‍ രാജു അറിയിച്ചു.
പുതിയ സര്‍വിസിനു മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.ബസില്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിനു വൈ.എം.സി.എ നല്‍കുന്ന വാട്ടര്‍ഫില്‍ട്ടറും കൃപാ ഏജന്‍സി(ചെറുപുഴ, ആലക്കോട്)നല്‍കുന്ന ബസില്‍ വെക്കുവാനുള്ള രണ്ട് ക്ലോക്കും കാലിച്ചാനടുക്കത്തു വച്ചു ജീവനക്കാര്‍ക്കു കൈമാറും. യാത്രക്കാര്‍ക്കു വിശേഷ ദിവസം മധുരം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."