HOME
DETAILS
MAL
ബൊപ്പണ്ണ-സാനിയ സഖ്യങ്ങള്‍ പുറത്ത്
backup
September 03 2017 | 01:09 AM
w
ഡബില്‍സ്, മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യക്ക് സമ്മിശ്രദിനം. ലിയാന്‍ഡര്‍ പെയ്‌സ്-പൂരവ് രാജ സഖ്യം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയതാണ് ഇന്ത്യക്ക് ആശ്വസിക്കാവുന്നത്. എന്നാല്‍ സാനിയ,രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ തോല്‍വിയോടെ പുറത്തായി.
പെയ്‌സ്-രാജ സഖ്യം സെര്‍ബിയയുടെ യാങ്കോ ടിപ്‌സരേവിച്ച്-വിക്ടര്‍ ട്രോയിസ്‌കി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-3. അതേസമയം ബൊപ്പണ്ണ-ഉറുഗ്വെ താരം പാബ്ലോ ക്യൂവാസ് സഖ്യം ഫാബിയോ ഫോഗ്നിനി-സിമോണി ബോലെല്ലി സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 5-7, 6-4, 6-4.
മിക്‌സഡ് ഡബില്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രോയേഷ്യന്‍ താരം ഇവാന്‍ ഡോഡിജ് സഖ്യം ഫ്രഞ്ച് ജോഡി യെലേന ഒസ്താപെങ്കോ-ഫാബ്രിസ് മാര്‍ട്ടിന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 7-5, 3-6, 6-10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."